play-sharp-fill
“എന്റടുത്ത് ആളാവാൻ വരരുത് കോടതിയാണ് നോക്കുന്നത്, അവർ നോക്കിക്കോളും”;മാധ്യമ പ്രവർത്തകയോട് കയർത്ത് സുരേഷ് ഗോപി

“എന്റടുത്ത് ആളാവാൻ വരരുത് കോടതിയാണ് നോക്കുന്നത്, അവർ നോക്കിക്കോളും”;മാധ്യമ പ്രവർത്തകയോട് കയർത്ത് സുരേഷ് ഗോപി

 

സ്വന്തം ലേഖിക

കൊച്ചി:“ആളാവാൻ വരരുത് എന്റടുത്ത്. കോടതിയാണ് ഇനി നോക്കുന്നത്,അവർ നോക്കിക്കോളും “. മാധ്യമ പ്രവർത്തകയോട് കയർത്ത് സുരേഷ് ഗോപി.വനിതാ മാധ്യമ പ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ സംഭവത്തിലെ ചോദ്യമാണ് സുരേഷ് ഗോപിയെ പ്രകോപിപ്പിച്ചത്.കഴിഞ്ഞ ദിവസം കോഴിക്കോട് വച്ച് മാധ്യമപ്രവർത്തകയുടെ അനുവാദം കൂടാതെ തോളിൽ കൈ വച്ച് സുരേഷ് ഗോപി സംസാരിച്ചത് വിവാദമായിരുന്നു.ഇത് സംബന്ധിച്ച് ഉന്നയിച്ച ചോദ്യമാണ് നടനും ബി.ജെ.പി നേതാവുമായ സുരേഷ് ഗോപിയെ പ്രകോപിപ്പിച്ചത്.

“എല്ലാവരും ബഹുമാനിക്കുന്ന താങ്കളെ പോലെയുള്ള ഒരു വ്യക്തി കാര്യങ്ങൾ വളച്ചൊടിക്കുകയാണ്.ഞാനും ഒരു സ്ത്രീയാണ് അതുകൊണ്ട് അതിന്റെ വിഷമം തനിക്കും മനസിലാകും അതിനാൽ ശരിയായ രീതിയിൽ മാപ്പ് പറയണം” എന്ന് മാധ്യമ പ്രവർത്തക പറഞ്ഞപ്പോൾ “എന്റടുത്ത് ആളാവാൻ വരരുത്, കോടതിയാണ് ഇനി നോക്കുന്നത്.അവർ നോക്കിക്കോളും” എന്ന് കയർത്തുകൊണ്ടായിരുന്നു സുരേഷ് ഗോപി പ്രതികരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിനിടെ എന്ത് കോടതിയെന്ന് മാധ്യമ പ്രവർത്തക പറഞ്ഞത് കോടതിയെ പുച്ഛിക്കുന്നതാണെന്നും പുറത്തു പോകണമെന്നും താരം പറഞ്ഞു.ഇനി അവർ പോകാതെ മറ്റുള്ള മാധ്യമ പ്രവർത്തകരുമായി സംഭാഷണം തുടരില്ല എന്നായിരുന്നു സുരേഷ് ഗോപിയുടെ പക്ഷം.കോഴിക്കോട് വച്ച് മാധ്യമപ്രവർത്തകയുടെ തോളിൽ അനുവാദം കൂടാതെ കൈ വെച്ച് സംസാരിച്ചപ്പോൾ മാധ്യമപ്രവർത്തക ഒഴിഞ്ഞുമാറി.വീണ്ടും ചോദ്യം ഉന്നയിച്ചപ്പോൾ വീണ്ടും കൈ വെച്ച് സംസാരിക്കുകയായിരുന്നു. ഇതേ തുടർന്നുണ്ടായ വിവാദത്തിൽ താരം മാപ്പ് ചോദിച്ച് രംഗത്തെത്തിയിരുന്നു. ദുരുദ്വേഷത്തോടെയുള്ള സ്പർശനമായിരുന്നില്ല. വാത്സല്യത്തോടെ മാത്രമാണ് കൈ വച്ചത്. എന്നാൽ മാധ്യമ പ്രവർത്തകയ്ക്ക് വിഷമമുണ്ടായെങ്കിൽ മാപ്പ് ചോദിക്കുക തന്നെയാണ് തന്റെ പക്ഷമെന്ന് സുരേഷ് ഗോപി പറഞ്ഞിരുന്നു. എന്നാൽ മാധ്യമ പ്രവർത്തകയുടെ പരാതിയിൽ താരത്തിനെതിരെ പോലീസ് കേസെടുത്തിരുന്നു.354A വകുപ്പ് പ്രകാരം നടക്കാവ് പോലീസാണ് കേസെടുത്തത്. ലൈംഗിക ഉദ്ദേശത്തോട് കൂടിയുളള പെരുമാറ്റം,സ്ത്രീത്വത്തെ അപമാനിച്ചു എന്ന വകുപ്പ് പ്രകാരമാണ് കേസ്.