play-sharp-fill
ഡോ.ശ്യാമപ്രസാദ് മുഖർജിയുടെ സ്വപ്നങ്ങൾ നരേന്ദ്ര മോദി സർക്കാർ ഒന്നൊന്നായി നടപ്പാക്കി കൊണ്ടിരിക്കുകയാണ് : ജി.രാമൻ നായർ

ഡോ.ശ്യാമപ്രസാദ് മുഖർജിയുടെ സ്വപ്നങ്ങൾ നരേന്ദ്ര മോദി സർക്കാർ ഒന്നൊന്നായി നടപ്പാക്കി കൊണ്ടിരിക്കുകയാണ് : ജി.രാമൻ നായർ

സ്വന്തം ലേഖകൻ

കോട്ടയം: ബി.ജെ.പി കാഞ്ഞിരപ്പള്ളി മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നെടുംകുന്നത്ത് ഡോ.ശ്യാമപ്രസാദ് മുഖർജി അനുസ്മരണ സമ്മേളനം നടത്തി.

തുടർന്ന് ഗവ: ആയുർവ്വേദ ആശുപത്രി പരിസരത്ത് തെങ്ങും തൈ നട്ടു. കാശ്മീർ ജനതയക്ക് സാധാരണ ജീവിതം ലഭ്യമാക്കിയത്ത് ശ്യാമപ്രസാദ് മുഖർജിയുടെ ദീർഘവീക്ഷണവും നിശ്ചയദാർഢ്യവും ഒന്ന് കൊണ്ട് മാത്രം ആണ്, വിഘടന വാദികളുടെയും തീവ്ര വാദികളുടെയും താവളമായിരുന്ന കാശ്മീർ ഇന്ന് ഭൂമിയിലെ സ്വർഗ്ഗം എന്നത് വീണ്ടെടുക്കകയാണെന്നും ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് ജി രാമൻ നായർ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മണ്ഡലം പ്രസിഡന്റ് ടി.ബി ബിനു അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ എൻ. ഹരി, കെ.സി മോഹൻദാസ്, ഗോപിനാഥൻ നായർ ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ വീണ ജി നായർ, ശ്രീജ മനു എന്നിവർ പങ്കെടുത്തു