കെജിഒഎ ജില്ലാസമ്മേളനം സിവിൽ സർവീസ് ജനങ്ങൾക്കൊപ്പം നിൽക്കണം: വൈക്കം വിശ്വൻ

കെജിഒഎ ജില്ലാസമ്മേളനം സിവിൽ സർവീസ് ജനങ്ങൾക്കൊപ്പം നിൽക്കണം: വൈക്കം വിശ്വൻ

Spread the love

സ്വന്തം ലേഖകൻ

കോട്ടയം : സർക്കാരിന്റെ ജനക്ഷേമപ്രവർത്തനങ്ങൾ ജനങ്ങളിലെത്തിക്കാൻ സിവിൽ സർവീസ് സജ്ജമാക്കണമെന്ന് മുൻ എൽഡിഎഫ് കൺവീനർ വൈക്കം വിശ്വൻ പറഞ്ഞു. കേരള ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷൻ (കെജിഒഎ) 40-ാമത് ജില്ലാസമ്മേളനം ഓൺലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വികസനവും ക്ഷേമ പ്രവർത്തനങ്ങളുമായി ജനപക്ഷ ബദൽ നയങ്ങൾ ഉയർത്തി മുന്നോട്ടുപോകുകയാണ് ഇടതുപക്ഷ സർക്കാർ. സർക്കാരിൻറെ പ്രവർത്തനങ്ങൾക്ക് കരുത്ത് പകരേണ്ടതുണ്ട്. ഒട്ടേറെ വികസനപ്രവർത്തനങ്ങളാണ് സർക്കാർ നടപ്പാക്കിവരുന്നത്. ഇതെല്ലാം ജനങ്ങളിലെത്തണമെങ്കിൽ ഉദ്യോഗസ്ഥർ കാലതാമസം കൂടാതെ പ്രവർത്തിക്കണം. സേവനതൽപ്പരമായ ചുമതലയാണ് സിവിൽസർവീസ് സമൂഹം ഏറ്റെടുക്കേണ്ടതെന്നും വൈക്കം വിശ്വൻ പറഞ്ഞു.
ജില്ലാ പ്രസിഡന്റ് ആർ അർജുനൻ പിള്ള അധ്യക്ഷനായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സെക്രട്ടറി ഷാജിമോൻ ജോർജ് പ്രവർത്തനറിപ്പോർട്ട് അവതരിപ്പിച്ചു.
എഫ്എസ്ഇടിഒ ജില്ലാ സെക്രട്ടറി വി കെ ഉദയൻ , കെ എസ് ഇ ബി ഓഫീസേഴ്‌സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം കെ സജീവ്, എന്നിവർ സംസാരിച്ചു. കെ ജി ഒ എ സംസ്ഥാന വൈസ് പ്രസിഡൻറ് പി എസ് സുധാകരൻ സംഘടനാ പ്രമേയത്തിലും സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എസ് സുമ പ്രവർത്തന റിപ്പോർട്ടിലും ചർച്ചക്ക് മറുപടി നൽകി .

കേന്ദ്ര സർക്കാരിൻറെ ജനവിരുദ്ധ നയങ്ങൾ തിരുത്തുക, കേരള സർക്കാരിൻറെ ജനപക്ഷ ബദൽ നയങ്ങൾ കരുത്തു പകരുക, അഴിമതിരഹിതവും കാര്യക്ഷമവും ജനോൻമുഖവുമായ സിവിൽസർവീസ് യാഥാർഥ്യമാക്കുക, എംജി സർവകലാശാലയിൽ തൊഴിൽ സാധ്യതയും അന്താരാഷ്ട്ര നിലവാരമുള്ള പുതിയ കോഴ്‌സുകൾ ആരംഭിക്കുക, സഹകരണമേഖലയിൽ നെല്ല് സംഭരണവും അരി മില്ലുകളും ആരംഭിക്കുക, നെഹ്‌റു സ്റ്റേഡിയം പുനർനിർമ്മിക്കുക തുടങ്ങിയ പ്രമേയങ്ങളും സമ്മേളനം പാസാക്കി.

പുതിയ ഭാരവാഹികളായി ആർ അർജുനൻ പിള്ള (പ്രസിഡൻറ്)
ഷാജിമോൻ ജോർജ് (സെക്രട്ടറി ), ഇ എൻ സതീഷ് കുമാർ (ട്രഷറർ)
ബി ഷൈല കെ ടി സാജുമോൻ (വൈസ്പ്രസിഡ്ന്റ്), മുഹമ്മദ് ഷെരീഫ് , എസ് ഷൈജു (ജോയിൻറ് സെക്രട്ടറി), വി സജിമോൻ, ടി എസ് അജിമോൻ, ഡോ. കെ ബിജു, എൻ പി പ്രമോദ് കുമാർ ,
പ്രീതി എം നായർ, പി ആർ ഷാൻ (സെക്രട്ടറിയറ്റ് അംഗങ്ങൾ), ഇ കെ നമിത (ജില്ലാ വനിതാ കൺവീനർ) എന്നിവരെ തെരഞ്ഞെടുത്തു. ഷാജിമോൻ ജോർജ് സ്വാഗതവും എസ് ഷൈജു നന്ദിയും പറഞ്ഞു.