രാജ്യത്തിനു തന്നെ ഭീഷണിയായ സ്വർണ്ണ കടത്തു കേസിൽ മുഖ്യമന്ത്രിക്ക് മനസ്സറിവില്ലായെങ്കിൽ എന്തുകൊണ്ടാണ് സ്വപ്നാ സുരേഷിനെ കണ്ടെത്താൻ കേരളാ പോലീസ് ശ്രമിക്കാത്തത് : എൻ .ഹരി

രാജ്യത്തിനു തന്നെ ഭീഷണിയായ സ്വർണ്ണ കടത്തു കേസിൽ മുഖ്യമന്ത്രിക്ക് മനസ്സറിവില്ലായെങ്കിൽ എന്തുകൊണ്ടാണ് സ്വപ്നാ സുരേഷിനെ കണ്ടെത്താൻ കേരളാ പോലീസ് ശ്രമിക്കാത്തത് : എൻ .ഹരി

സ്വന്തം ലേഖകൻ

കോട്ടയം:സ്വർണ്ണക്കടത്തു കേസിൽ മുഖ്യമന്ത്രി പിണറായി വിജയനുള്ള പങ്ക് വ്യക്തമായ സഹെചര്യത്തിൽ മുഖ്യമന്ത്രിപദം രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി മണ്ഡലം കമ്മറ്റി ഏറ്റുമാനൂർ ടൗണിൽ പ്രതിഷേധ ധർണ്ണ നടത്തി.

ബി.ജെ.പി സംസ്ഥാന സമിതിയംഗം എൻ ഹരി യോഗം ഉത്ഘാടനം ചെയ്തു. ഇത്രയും വലിയ രാജ്യദ്രോഹ കുറ്റം ചെയ്ത സ്വപ്നാ സുരേഷ് എങ്ങനെയാണ് ഐ.ടി മേഖലയിൽ നിയമിക്കപ്പെട്ടതെന്നും, ഇത്രയധികം മന്ത്രിമാർക്കും ഉന്നത പോലീസ് ഉദ്യോഗസ്ഥർക്കും സ്വപ്നാ സുരേഷുമായി ഉറ്റബന്ധമുണ്ടായതിനു പിന്നിൽ ആരാണെന്നും വെളിപ്പെടുത്താനുള്ള ധാർമ്മികത മുഖ്യമന്ത്രി കാട്ടണമെന്ന് യോഗം ഉത്ഘാടനം ചെയ്ത് എൻ .ഹരി പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറി എം.വി.ഉണ്ണികൃഷ്ണൻ, മണ്ഡലം അദ്ധ്യക്ഷൻ ജയചന്ദ്രൻ ,ജില്ലാ ട്രഷറാർ പി.ഡി.രവീന്ദ്രൻ, ജനറൽ സെക്രട്ടറിമരായ ആന്റണി അറയിൽ, മഹേഷ് ഏറ്റുമനൂർ എന്നിവർ പ്രതിഷേധ സമരങ്ങൾക്ക് ആശംസ അർപ്പിച്ച് സംസാരിച്ചു.