ബിജെപിയില്‍ ചേര്‍ന്ന ഭദ്രാസന സെക്രട്ടറി ഫാ. ഷൈജു കുര്യനെതിരെ നടപടി; ചുമതലകളില്‍ നിന്ന് നീക്കി; തൻ്റെ അഭ്യര്‍ത്ഥന പ്രകാരമെന്ന് ഫാദര്‍

ബിജെപിയില്‍ ചേര്‍ന്ന ഭദ്രാസന സെക്രട്ടറി ഫാ. ഷൈജു കുര്യനെതിരെ നടപടി; ചുമതലകളില്‍ നിന്ന് നീക്കി; തൻ്റെ അഭ്യര്‍ത്ഥന പ്രകാരമെന്ന് ഫാദര്‍

കോട്ടയം: ബിജെപിയില്‍ ചേര്‍ന്ന ഭദ്രാസന സെക്രട്ടറി ഫാ. ഷൈജു കുര്യനെതിരെ നടപടി.

നിലവിലെ എല്ലാ ചുമതലകളില്‍ നിന്നും നീക്കുകയായിരുന്നു.
ഷൈജു കുര്യനെതിരായ പരാതികള്‍ അന്വേഷിക്കാൻ കമ്മീഷനേയും നിയോഗിച്ചു. ഇന്നലെ രാത്രിയില്‍ ചേര്‍ന്ന ഭദ്രാസന കൗണ്‍സിലിന്റേതാണ് തീരുമാനം.

ഓര്‍ത്തഡോക്സ്‌ സഭ അധ്യക്ഷൻ നിയോഗിക്കുന്ന കമ്മീഷൻ പരാതികള്‍ അന്വേഷിക്കും. രണ്ടു മാസത്തിനുള്ളില്‍ കമ്മീഷൻ അന്വേഷണം പൂര്‍ത്തീകരിച്ച്‌ റിപ്പോര്‍ട്ട് നല്‍കുവാനും തീരുമാനമായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം, നടപടിയില്‍ പ്രതികരണവുമായി ഫാ. ഷൈജു കുര്യൻ രംഗത്തെത്തി. തന്റെ അഭ്യര്‍ത്ഥന പ്രകാരമാണ് സഭാനേതൃത്വം അവധി അനുവദിച്ചതെന്ന് ഷൈജു കുര്യൻ പ്രതികരിച്ചു. താൻ കൂടി ആവശ്യപെട്ടിട്ടാണ് അന്വേഷണമെന്നും ഷൈജു കുര്യൻ പറഞ്ഞു.

ഷൈജു കുര്യനോടൊപ്പം ക്രിസ്ത്യൻ വിഭാഗത്തില്‍ നിന്നുള്ള 47 പേര്‍ അംഗത്വം എടുത്തിരുന്നു. അതിനിടെ, ഷൈജു കുര്യൻ ബിജെപിയില്‍ ചേര്‍ന്നതില്‍ പരസ്യപ്രതിഷേധുമായി ഓര്‍ത്തഡോക്സ് സഭാ വിശ്വാസികള്‍ രംഗത്തെത്തിയിരുന്നു. റാന്നിയിലെ അരമനയ്ക്ക് മുന്നില്‍ പ്രതിഷേധവുമായി വൈദികര്‍ ഉള്‍പ്പെടെ എത്തിയതോടെ ഭദ്രാസന കൗണ്‍സില്‍ യോഗം മാറ്റിയിരുന്നു.