ബിരിയാണി ഫെസ്റ്റിലൂടെ കിട്ടിയ ലക്ഷങ്ങൾ തട്ടിയെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന അംഗത്തിനെതിരെ പരാതി ; തട്ടിയെടുത്തത് നിർദ്ധനരായ വിദ്യാർത്ഥികൾക്ക് ടി.വി വാങ്ങിച്ചു നൽകുന്നതിനായി സമാഹരിച്ച തുക : തട്ടിപ്പിന് കൂട്ട് നിൽക്കുന്ന ആളാണ് ഏരിയാ സെക്രട്ടറിയെന്നും ആരോപണം

ബിരിയാണി ഫെസ്റ്റിലൂടെ കിട്ടിയ ലക്ഷങ്ങൾ തട്ടിയെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന അംഗത്തിനെതിരെ പരാതി ; തട്ടിയെടുത്തത് നിർദ്ധനരായ വിദ്യാർത്ഥികൾക്ക് ടി.വി വാങ്ങിച്ചു നൽകുന്നതിനായി സമാഹരിച്ച തുക : തട്ടിപ്പിന് കൂട്ട് നിൽക്കുന്ന ആളാണ് ഏരിയാ സെക്രട്ടറിയെന്നും ആരോപണം

സ്വന്തം ലേഖകൻ

കൊച്ചി: പ്രളയ ഫണ്ട് തട്ടിപ്പിന് പിന്നാലെ ടി വി ചലഞ്ചിന്റെ പേരിൽ ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റി അംഗത്തിനെതിരെ പരാതി. ടി.വി ചലഞ്ചിന്റെ പേരിൽ ലക്ഷങ്ങളുടെ തട്ടിപ്പ് സംസ്ഥാന കമ്മിറ്റി അംഗം എൽ ആദർശിനെതിരെ ഡി വൈ എഫ് ഐ മുൻ ബ്ലോക്ക് നേതാവ് എൽ ആൽബിയാണ് സംസ്ഥാന കമ്മിറ്റിക്കും ജില്ലാ കമ്മിറ്റിക്കും പരാതി നൽകിയിട്ടുള്ളത്.

ആലങ്ങാട് ഡിവൈഎഫ്‌ഐ ബ്ലോക്ക് കമ്മിറ്റിയിലാണ് ടി.വി ചലഞ്ചിന്റെ ലക്ഷങ്ങളുടെ തട്ടിപ്പ് നടന്നത്. വിദ്യാർത്ഥികൾക്ക് ടി വി വാങ്ങി നൽകുന്നതിന് ജൂലൈ മാസത്തിൽ ആലങ്ങാട് ബ്ലോക്ക് അതിർത്തിയിൽ ബിരിയാണി ഫെസ്റ്റ് നടത്തിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സമാഹരിച്ച മൂന്ന് ലക്ഷം രൂപ സംസ്ഥാന കമ്മിറ്റി അംഗം എൽ ആദർശ് ഏറ്റുവാങ്ങി എത്രയും വേഗം വിദ്യാർത്ഥികൾക്ക് ടി.വി എത്തിച്ചു നൽകുമെന്ന് അറിയിച്ചു.

എന്നാൽ മാസം ഒന്ന് പിന്നിട്ടിട്ടും ടി വി നൽകിയില്ല. ആദർശ് സ്വന്തം കയ്യിൽ സൂക്ഷിച്ച പണം മറ്റ് ആവശ്യങ്ങൾക്ക് ചിലവഴിക്കുകയായിരുന്നു. ടി വി നൽകാതായപ്പോൾ പാർട്ടി ഏരിയാ സെക്രട്ടറിയോട് പരാതിപ്പെട്ടെങ്കിലും ഫലമുണ്ടായില്ല.

ആദർശിന്റെ എല്ലാ തട്ടിപ്പുകൾക്കും കൂട്ടു നിൽക്കുന്ന ആളാണ് ഏരിയാ സെക്രട്ടറിയെന്നും പരാതിയിൽ പറയുന്നു.

സംസ്ഥാന കമ്മിറ്റി അംഗം നടത്തിയ തട്ടിപ്പ് ചർച്ച ചെയ്യാതെ തട്ടിപ്പ് നടത്തിയ ആളെ സംരക്ഷിക്കുവാൻ ഏരിയാ സെക്രട്ടറി രംഗത്ത് ഇറങ്ങിയിരിക്കുകയാണെന്നും പരാതിയിൽ പറയുന്നു.