പക്ഷിപ്പനി; സംസ്ഥാനത്ത് കോഴിയിറച്ചി വിലയിൽ ഇടിവ് ; പല പ്രദേശങ്ങളിലും 30 മുതൽ 50 രൂപ വരെ വിലയിൽ കുറവ്
സ്വന്തം ലേഖകൻ
കോട്ടയം : ആലപ്പുഴ അടക്കമുള്ള പ്രദേശങ്ങളിൽ പക്ഷിപ്പനി റിപ്പോർട്ട് ചെയ്തതോടെ സംസ്ഥാനത്ത് കോഴിയിറച്ചിക്ക് ഡിമാൻഡ് കുറഞ്ഞതായി സൂചന. പക്ഷിപ്പനി വാർത്തകൾ പുറത്തുവന്നതോടെ ജനങ്ങളിൽ പലരും കോഴിയിറച്ചി ഒഴിവാക്കുകയാണ്. ഇതോടെ സംസ്ഥാനത്ത് കോഴിയിറച്ചിയുടെ വിലയിലും ഇടിവുണ്ടായിട്ടുണ്ട്.
പെരുന്നാൾ, വിഷു സമയങ്ങളിൽ കോഴിയിറച്ചിയുടെ വില ചില മേഖലകളിൽ 270 രൂപ വരെ എത്തിയിരുന്നു. പിന്നീട് ഈ വില കുറഞ്ഞങ്കിലും പക്ഷിപ്പനി വാർത്തകൾ പുറത്തുവന്നതോടെ വിലയിൽ വീണ്ടും കുറവ് വന്നിരിക്കുകയാണ്. സംസ്ഥാനത്തെ പല പ്രദേശങ്ങളിലും 30 മുതൽ 50 രൂപ വരെ കോഴിയിറച്ചി വിലയിൽ കുറവുണ്ടായിട്ടുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കനത്ത ചൂടുകാരണം കോഴികളുടെ ഉത്പാദനം കുറഞ്ഞതോടെ ആയിരുന്നു കോഴിയിറച്ചിക്ക് വൻ വിലക്കയറ്റം ഉണ്ടായിരുന്നത്. ഇതിനിടെയാണ് ആലപ്പുഴയിലെ കുട്ടനാട് പ്രദേശങ്ങളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചത്. താറാവുകൾ കൂട്ടത്തോടെ ചത്തു വീഴുന്നതാണ് പക്ഷിപ്പനി നിഗമനത്തിലേക്ക് എത്തിയിരുന്നത്. തുടർന്ന് ഭോപ്പാൽ ലാബിലേക്ക് അയച്ച സാമ്പിളുകളിൽ പക്ഷിപ്പനി സ്ഥിരീകരിക്കുകയായിരുന്നു.