play-sharp-fill
പതിനേഴുകാരിയായ ആദിവാസി പെൺകുട്ടി തൂങ്ങിമരിച്ചു

പതിനേഴുകാരിയായ ആദിവാസി പെൺകുട്ടി തൂങ്ങിമരിച്ചു

നിലമ്പൂർ: ആദിവാസി പെൺകുട്ടിയെ വനത്തിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കണ്ടിലപ്പാറ സ്വദേശിയായ അഖില ആണ് മരിച്ചത്. മലപ്പുറം നിലമ്പൂർ ചാലിയാറിലാണ് സംഭവം.

 

ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. നിലമ്പൂർ മാനവേദൻ സ്കൂളിലെ പ്ലസ് ടു വിദ്യാർഥിയാണ് അഖില. ഇന്നലെ വൈകിട്ട് മൂന്നു മണി മുതൽ അഖിലയെ കാണാനില്ലായിരുന്നു. ഇതിനു പിന്നാലെ ബന്ധുക്കളും നാട്ടുകാരും തിരച്ചിൽ നടത്തിയിരുന്നു. ഇതിന് ഒടുവിൽ അർധരാത്രിയോടെ പെൺകുട്ടിയെ വനമേഖലയിൽ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മരണ കാരണം വ്യക്തമല്ല.

 

പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ സ്വീകരിച്ചു. പോസ്റ്റ്‌മോർട്ടത്തിനായി മൃതദേഹം നിലമ്പൂർ ജില്ലാ ആശുപത്രിയിലേക്കു മാറ്റും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group