ആത്മകഥയുടെ വെള്ളിവെളിച്ചത്തിൽ വീണ്ടും സോളാർകേസ്: മുൻ ഡിജിപി എ ഹേമചന്ദ്രൻ വീണ്ടും വിവാദങ്ങൾക്ക് തിരികൊളുത്തുന്നു. തന്റെ ആത്മ കഥയിലൂടെ…

ആത്മകഥയുടെ വെള്ളിവെളിച്ചത്തിൽ വീണ്ടും സോളാർകേസ്: മുൻ ഡിജിപി എ ഹേമചന്ദ്രൻ വീണ്ടും വിവാദങ്ങൾക്ക് തിരികൊളുത്തുന്നു. തന്റെ ആത്മ കഥയിലൂടെ…

Spread the love

സ്വന്തം ലേഖകൻ

തിരുവന്തപുരം സോളാർ കേസ് വീണ്ടും കറങ്ങിതിരിഞ്ഞ് ജനസമക്ഷം വന്നു ചേർന്നിരിക്കുന്നു, ഒട്ടേറെ വിവാദങ്ങളുടെ മറുതലയ്ക്കൽ വാദ പ്രതിവാദങ്ങൾ മുഴക്കി നാണിക്കുന്ന പരാമർശങ്ങളും, കാഴ്ചകളും അണിയറയിൽ മുഴങ്ങിയും മലയാളി മനം മടുത്ത കേസാണ് സോളാർ കേസ്,

മനസ്സിൽ പ്രതിഷ്ഠിച്ച നേതാക്കൾ ചീഞ്ഞു നാറുന്ന അന്തരീക്ഷത്തിൽ നിൽക്കുന്ന കാഴ് മാധ്യമങ്ങൾ കുറച്ചു കാലങ്ങൾക്ക് മുമ്പ് വെളിപ്പെടുത്തിയപ്പോൾ ഞെട്ടലോടെ മലയാളി മനസ്സ് നോക്കി കണ്ടു. ഇപ്പോൾ കേസ് അന്വേഷിച്ച ജസ്റ്റിസ് ശിവരാജൻ കമ്മീഷനെതിരെ തുറന്നടിച്ച് മുൻ ഡിജിപി എ ഹേമചന്ദ്രനാണ് രം​ഗത്ത് എത്തിയിരിക്കുന്നത്.
അദ്ദേഹത്തിന്റെ ആത്മമകഥയായ നീതി എവിടെ എന്ന പുസ്തകത്തിൽ നിറം ചാലിക്കുന്നത് കേസ് അന്വേഷിച്ച ശിവരാജൻ കമീഷനെതിരെ തുടന്നടിക്കുന്ന പരാമർശങ്ങൾ ആണ്. കമ്മീഷൻ തെളിവായി ആശ്രയിച്ചത് തട്ടിപ്പുകേസിലെ പ്രതികളെയാണെന്നും കമ്മീഷന്റെ മാനസികാവസ്ഥ പ്രതികൾ നന്നായി മുതലെടുത്തിരുന്നുവെന്നും ഹേമചന്ദ്രൻ വെളിപ്പെടുത്തുന്നു.
ഈ വെളിപ്പെടുത്തലുകൾ നോക്കുമ്പോൾ ഒരു ഉദ്യോ​ഗസ്ഥന്റെ തകർന്ന മനോനില വായനക്കാരന് കൊള്ളുന്നു.
വ്യക്തിഹത്യ നടന്നുവെന്നാണ് അദ്ദേഹം പറയുന്നത്. സ്വകാര്യ ജീവിതത്തെ മലീനസമാക്കുന്ന പരാമർശങ്ങളും വിവാദങ്ങളും നിറം ചാലിച്ച് കമ്മീഷൻ മുമ്പോട്ട് പോയി. ഇത് ശരിക്കും നിരുത്തരവാദപരമായ നീക്കം തന്നെയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

. കമ്മീഷൻ അന്വേഷിച്ചത് സ്ത്രീ പുരുഷ ബന്ധത്തിലെ മസാലക്കഥകൾ മാത്രമെന്ന് ആരോപണമെന്നാണ് ഇദ്ദേഹം ആരോപിക്കുന്നത്. സദാചാര പൊലീസിന്റ മാനസികാവസ്ഥയിലായിരുന്നു കമ്മീഷൻ. വ്യക്തികളുടെ സ്വകാര്യതയിലേക്ക് കടന്ന് കയറാനായിരുന്നു കമ്മീഷന്റെ ശ്രമമെന്ന് ആത്മകഥയിൽ പറയുന്നു .

അടുത്തിടെയാണ് സോളാർ അഴിമതിക്കേസ് അന്വേഷിച്ച ജസ്റ്റിസ് ജി. ശിവരാജൻ കോടികൾ വാങ്ങിയാണ് ഉമ്മൻചാണ്ടിക്കെതിരേ റിപ്പോർട്ട് തയ്യാറാക്കിയതെന്ന സി.പി.ഐ. നേതാവും മുൻമന്ത്രിയുമായ സി. ദിവാകരന്റെ വെളിപ്പെടുത്തൽ വിവാദത്തിലായത്. ഈ സാഹചര്യത്തിൽ പുസ്തകം കൂടി പുറത്ത് വരുമ്പോൾ വിവാദം കനക്കുക തന്നെ ചെയ്യും. സോളാർ സമരം എൽ.ഡി.എഫ്. നേതൃത്വത്തിന്റെ അറിവോടെ ഒത്തുതീർക്കുകയായിരുന്നുവെന്ന വെളിപ്പെടുത്തലിനു പിന്നാലെയായിരുന്നു ദിവാകരന്റെ വിവാദ പരാമർശം. ഇതിനുപിന്നാലെ കൂടുതൽ അന്വേഷണം ആവശ്യപ്പെട്ട് യു.ഡി.എഫ്. രംഗത്തെത്തി. കമ്മീഷന്റെ ഭാഗത്ത് നിന്നുള്ള താമശകൾ പോലും അരോചകമായിരുന്നു. തട്ടിപ്പുകേസിലെ പ്രതിയുടെ ആകൃതി, പ്രകൃതി, വസ്ത്രധാരണം എന്നിവയെ കുറിച്ചായിരുന്നു തെളിവെടുപ്പിനിടയിലെ പ്രധാന ചോദ്യങ്ങൾ.

എല്ലാ അജണ്ടകളും അരങ്ങേറിയ ശബരിമലയിൽ പൊലീസിന് അടിതെറ്റി. നിരീക്ഷക സമിതി അംഗമെന്ന നിലയിൽ ശബിമലയിലെ പൊലീസ് വീഴ്ച മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് അറിയിച്ചിരുന്നുവെന്നും ഹേമചന്ദ്രൻ പറയുന്നതും ശ്രദ്ധേയമാണ്. ഉമ്മൻചാണ്ടിയുടെ വിശ്വസ്തനായിരുന്ന ടെനി ജോപ്പന്റെ അറസ്റ്റ് വിവരം അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടിയോ ആഭ്യന്തരമന്ത്രിയായിരുന്ന തിരുവഞ്ചൂർ രാധാകൃഷ്ണനോ അറിഞ്ഞിരുന്നില്ല എന്നാണ് എ ഹേമചന്ദ്രൻ പറയുന്നത്. അറസ്റ്റിന്റെ പേരിൽ തിരുവ‍ഞ്ചൂരിന് നീരസമുണ്ടായിരുന്നു. പിന്നീട് അന്വേഷണ സംഘത്തിൽ നിന്ന് പിന്മാറണമെന്ന് അറിയിച്ചപ്പോൾ വിലക്കിയതും തിരുവഞ്ചൂരായിരുന്നുവെന്നും ഹേമചന്ദ്രൻ വെളിപ്പെടുത്തുന്നു.
ഉമ്മൻചാണ്ടി സർക്കാർ നിയോഗിച്ച ജസ്റ്റിസ് ശിവരാജൻ കമ്മിഷൻ ഉമ്മൻചാണ്ടിക്കെതിരേതന്നെ റിപ്പോർട്ട് സമർപ്പിക്കുകയായിരുന്നു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് തുടർന്നുവന്ന പിണറായി സർക്കാർ ഉമ്മൻചാണ്ടിക്കും യു.ഡി.എഫ്. നേതാക്കൾക്കുമെതിരേ കേസെടുത്തതും അന്വേഷണം ആരംഭിച്ചതും
നിരീക്ഷക സമിതി അംഗമെന്ന നിലയിൽ ശബിമലയിലെ പൊലീസ് വീഴ്ച മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് അറിയിച്ചിരുന്നുവെന്നും ഹേമചന്ദ്രൻ പറയുന്നു. ഡിസി ബുക്സാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്.