play-sharp-fill
അത്രയും ഭയാനകമായ പ്രശ്നം നടന്നെങ്കിൽ ആ ചാനൽ എനിക്കെതിരെ കേസ് എടുക്കില്ലേ… ; ഞാനിത്രയും ഭയങ്കരനാണോ എന്ന് ആലോചിച്ച് വിഷമം തോന്നി ; ആരോപണങ്ങൾ കേട്ട് ഞെട്ടി ; മുൻ സോഷ്യൽ മീഡിയ മാനേജർ ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടിയുമായി ബിനു അടിമാലി

അത്രയും ഭയാനകമായ പ്രശ്നം നടന്നെങ്കിൽ ആ ചാനൽ എനിക്കെതിരെ കേസ് എടുക്കില്ലേ… ; ഞാനിത്രയും ഭയങ്കരനാണോ എന്ന് ആലോചിച്ച് വിഷമം തോന്നി ; ആരോപണങ്ങൾ കേട്ട് ഞെട്ടി ; മുൻ സോഷ്യൽ മീഡിയ മാനേജർ ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടിയുമായി ബിനു അടിമാലി

സ്വന്തം ലേഖകൻ

കൊച്ചി: മുൻ സോഷ്യൽ മീഡിയ മാനേജർ ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടിയുമായി നടനും ഹാസ്യതാരവുമായ ബിനു അടിമാലി. തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നാണ് നടൻ വ്യക്തമാക്കുന്നത്. ആരോപണങ്ങൾ കേട്ട് താൻ ഞെട്ടിപ്പോയെന്നും വിഷമമായെന്നും ബിനു അടിമാലി ഒരു അഭിമുഖത്തിൽ വ്യക്തമാക്കി.

റിയാലിറ്റി ഷോയുടെ ലൊക്കേഷനിൽ വിളിച്ചു വരുത്തി മുറിയിൽ പൂട്ടിയിട്ട് ഉപദ്രവിച്ചുവെന്നു ക്യാമറ തല്ലിതകർത്തുവെന്നുമാണ് സോഷ്യൽ മീഡിയ മാനേജരും ഫൊട്ടോഗ്രാഫറുമായ ജിനേഷ് ആരോപിച്ചത്. ബിനുവിനെതിരായ സോഷ്യൽ മീഡിയയിൽ വരുന്ന വിമർശനങ്ങൾക്കും നെ​ഗറ്റീവ് കമൻ്റുകൾക്കും കാരണം താനാണെന്ന് ആരോപണം ഉയർത്തിയാണ് ആക്രമണം നടന്നത് എന്നാണ് ജിനേഷ് ആരോപിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബിനുവിനെതിരേ ജിനേഷ് പോലീസിൽ പരാതിയും നൽകിയിട്ടുണ്ട്. കഴിഞ്ഞ വർഷം വാഹനാപകടത്തിൽ മരിച്ച നടൻ കൊല്ലം സുധിയുടെ വീട്ടിൽ ബിനു അടിമാലി പോയതും മിമിക്രി താരവും ഡബ്ബിങ് ആർട്ടിസ്റ്റുമായ മഹേഷ് കുഞ്ഞുമോനെ സന്ദർശിച്ചതും ചീത്തപ്പേര് മാറി സഹതാപം കിട്ടാൻ വേണ്ടിയായിരുന്നുവെന്നും ജിനേഷ് ആരോപിച്ചിരുന്നു.

‘ഒരു ചാനലിന്റെ പരിപാടി നടക്കുന്ന സമയത്ത് അവിടെ വെച്ച് ഒരാളെ ഇടിച്ച്, അയാളുടെ ക്യാമറ തല്ലിപ്പൊട്ടിച്ച ആളെ പിന്നെ ആ ചാനൽ പരിപാടിക്ക് എടുക്കുമോ. ആ മാനസികാവസ്ഥയിൽ കോമഡി ചെയ്യാനാകുമോ. കഴിഞ്ഞ ദിവസം കൂടി ചാനലിൽ പരിപാടി ചെയ്തു. അത്രയും ഭയാനകമായ പ്രശ്നം നടന്നെങ്കിൽ ആ ചാനൽ എനിക്കെതിരെ കേസ് എടുക്കില്ലേ.

ഇയാളുടെ പരാതിയിൽ പാലാരിവട്ടം പോലീസ് സ്‌റ്റേഷനിൽ നിന്ന് എന്നെ വിളിച്ചിരുന്നു. മർദ്ദനം ഏറ്റെന്ന് പറയുന്ന വ്യക്തിയുടെ മെഡിക്കൽ റിപ്പോർട്ടിൽ യാതൊരു കുഴപ്പവും പോലീസ് തന്നെ കണ്ടില്ല. പൊട്ടിച്ചുവെന്ന് പറയുന്ന ക്യാമറയ്ക്കും യാതൊരു കുഴപ്പമില്ലെന്നും കണ്ടു. അയാൾ‌ ക്യാമറ വാങ്ങി പോയി അന്ന് മുതൽ പുള്ളി അതിലൂടെ ജോലി ചെയ്യുന്നുമുണ്ട്. പിന്നെ ക്യാമറ ഞാൻ തല്ലിപൊളിച്ചുവെന്ന് എങ്ങനെ പറയും.

അപകടം കഴിഞ്ഞ് മൂന്നുമാസത്തോളം വിശ്രമം വേണ്ടിയിരുന്നു. ഡോക്ടർ നിർദ്ദേശിച്ചതിന് അനുസരിച്ചാണ് വാക്കറിൽ നടന്നിരുന്നത്. എന്റെ കാലിന് ലിഗ്മെന്റ് പ്രശ്‌നം നേരത്തെയുണ്ട്. മരിച്ചു പോയ സുധിയുടെ വീട്ടിൽ പോയി ഞാൻ പ്രഹസനം കാണിച്ചു എന്ന് പറയുന്നത് ശരിയല്ല. പുള്ളി പറയുന്നതൊക്കെ കേട്ട് ഞാൻ ഞെട്ടിപ്പോയി. ഞാനിത്രയും ഭയങ്കരനാണോ എന്ന് ആലോചിച്ച് എനിക്ക് തന്നെ വിഷമം തോന്നി.