play-sharp-fill
അടച്ചിട്ട വീട്ടിൽ കവർച്ച,വർഷങ്ങൾക്ക് ശേഷം യുവാവ് അറസ്റ്റിൽ

അടച്ചിട്ട വീട്ടിൽ കവർച്ച,വർഷങ്ങൾക്ക് ശേഷം യുവാവ് അറസ്റ്റിൽ

 

കാസർകോട്: അടച്ചിട്ട വീട്ടിൽ നിന്നും കവർന്ന കേസിൽ 17 വർഷങ്ങൾക്ക് ശേഷം പ്രതി അറസ്റ്റിൽ.

വയനാട് പനമരം കുളിവയൽ ചെറുവട്ടൂർ കടശ്ശേരി വളപ്പിൽ റഷീദിനെ (38) ആണ്  കാസർകോട് എസ്ഐ പി.പി.അഖിലിന്റെ നേതൃത്വത്തിലുള്ള സംഘം മാനന്തവാടി ജയിലിലെത്തി അറസ്റ്റ് ചെയ്തത്. മറ്റൊരു കേസിൽ റിമാൻഡിലാണ് റഷീദ്. തളങ്കര ഖാസി ലെയ്നിലെ പി.എ.താജുദ്ദീന്റെ വീട്ടിൽ 2006 ഒക്ടോബർ 18ന് രാത്രിയാണ് പ്രതി മോഷണം  നടത്തിയത്.

കവർച്ച നടന്ന വീട്ടിൽ  തെളിവെടുപ്പ് നടത്തിപ്പോൾ അന്ന് വിരലടയാളം കിട്ടിയിരുന്നു. തുടർന്ന് അന്വഷണം നടത്തിയെങ്കിലും പോലീസിനെ കണ്ടെത്താൻ കഴിഞ്ഞില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിനിടെ പ്രതി നാട്ടിലെത്തിയ പ്രതിയെ വാറന്റായ മറ്റൊരു കേസിൽ പനമരം  പൊലീസ് പിടികൂടി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ മാനന്തവാടി ജയിൽ റിമാൻഡ് ചെയ്തു. തുടർന്നാണ് പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്.