ബിനീഷ് കോടിയേരി ഇനി വക്കീല്‍ വേഷത്തില്‍; ഹൈക്കോടതിയോടു ചേര്‍ന്നുള്ള കെഎച്ച്സിസിഎ കോംപ്ലക്സില്‍ ഞായറാഴ്ച ഓഫീസ് തുറക്കും; പുതിയ സംരഭത്തിന് കൂടെ ഷോണ്‍ ജോര്‍ജും; ഉദ്ഘാടന ചടങ്ങില്‍ കോടിയേരി എത്തിയേക്കില്ല
സ്വന്തം ലേഖിക
കൊച്ചി: ബിനീഷ് കോടിയേരി വക്കീല്‍ കുപ്പായമണിയുന്നു.
എറണാകുളം ഹൈക്കോടതിയോടു ചേര്‍ന്നുള്ള കെഎച്ച്സിസിഎ കോംപ്ലക്സില്‍ ഞായറാഴ്ച ഓഫീസ് തുറക്കും. കെട്ടിടത്തിൻ്റെ 651-ാം നമ്പര്‍ മുറി ഓഫീസിനായി തയാറാക്കിയിട്ടുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പുതിയ സംരഭത്തിന് സഹപാഠികളും സുഹൃത്തുക്കളുമായ പി സി ജോര്‍ജിൻ്റെ മകന് ഷോണ്‍ ജോര്‍ജും, മുന്‍ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ എന്‍ മോഹന്‍ദാസിൻ്റെ മകന് നിനു മോഹന്‍ദാസും ബിനീഷിനൊപ്പമുണ്ട്.
ബിനീഷും, ഷോണും നീനുവും 2006ല്‍ എന്റോള്‍ ചെയ്തതാണ്.
ഷോണ്‍ രണ്ടു വര്‍ഷം അഭിഭാഷകനായി പ്രാക്ടീസ് ചെയ്തിരുന്നു, രാഷ്ട്രീയ നിലപാടുകളിലെ വ്യത്യാസങ്ങളൊന്നും സംരംഭത്തെ ബാധിക്കില്ലെന്നും, വീട്ടുകാര്‍ക്കും തങ്ങള്‍ അഭിഭാഷക വൃത്തിയിലേക്കു വന്നു കാണാന്‍ ആഗ്രഹമുണ്ടെന്നു ഷോണ്‍ വ്യക്തമാക്കി.
ഉദ്ഘാടന ചടങ്ങില്‍ കോടിയേരി ബാലകൃഷ്ണന് എത്തില്ലെങ്കിലും, പി സി ജോര്‍ജും മോഹന്‍ദാസും പങ്കെടുത്തേക്കും.
അഭിഭാഷകനാകാനുള്ള നീക്കത്തിനിടയിലായിരുന്നു കേസില്‍ കുടുങ്ങിയതെന്ന് ബിനീഷ് വ്യക്തമാക്കി.