നോക്കണ്ട ഉണ്ണീ ഇത് ഷോറുമല്ല: സംസ്ഥാനത്ത് ലോക്ക് ഡൗണിൽ പിടികൂടിയ വാഹനങ്ങളുടെ എണ്ണം പതിനായിരം കവിഞ്ഞു

നോക്കണ്ട ഉണ്ണീ ഇത് ഷോറുമല്ല: സംസ്ഥാനത്ത് ലോക്ക് ഡൗണിൽ പിടികൂടിയ വാഹനങ്ങളുടെ എണ്ണം പതിനായിരം കവിഞ്ഞു

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായ നിർദേശങ്ങളോ നിയന്ത്രണങ്ങളോ വകവയ്ക്കാതെ കറങ്ങാനും കാഴ്ചകൾ കാണാനും ഇറങ്ങിയവരുടെ വാഹനങ്ങൾകൊണ്ട് നിറഞ്ഞ് സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകൾ.

 

കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായ സമ്പൂർണ ലോക്ക് ഡൗൺ നിലവിൽവന്നശേഷം ഇന്ന് വരെ നിയമ ലംഘനത്തിന് കേരളത്തിലെ പൊലീസ് സ്റ്റേഷനുകളിൽ പിടികൂടിയ വാഹനങ്ങളുടെ എണ്ണം പതിനായിരം കവിഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പുതുപുത്തൻ ബൈക്കുകളും കാറുകളുമാണ് ഉടമകളുടെ ആവേശത്തിന്റെ ഫലമായി വെയിലത്തു ഇരിക്കുന്നത്. ലോക്ക് ഡൗൺ കഴിയും വരെ ഇവയെല്ലാം അതാത് പൊലീസ് സ്റ്റേഷനുകളിൽ ക്വാറന്റൈനിലായിരിക്കും.

ഒരാവശ്യവുമില്ലാതെ അനാവശ്യമായി റോഡിലിറങ്ങിയവരും പൊലീസിനെ ചോദ്യം ചെയ്തവരുമാണ് ഇതിൻെ ഉടമകൾ. ആദ്യ രണ്ടു ദിവസം പരമാവധി ഉപദേശം നൽകിയതിന് ശേഷമാണ് വാഹനങ്ങൾ പിടിച്ചെടുക്കാൻ തുടങ്ങിയത്.

വിവിധ കേസുകളിൽ തൊണ്ടി മുതലുകളായ വാഹനങ്ങളാണ് മുമ്പ് പൊലീസ് സ്റ്റേഷൻ വളപ്പിൽ കുന്നുകൂടിയിരുന്നത്. സമ്പൂർണ ലോക്ക് ഡൗൺ നിലവിൽ വന്നശേഷം വാഹന ഗതാഗതം നിലയ്ക്കുകയും മദ്യശാലകൾ പൂട്ടുകയും ചെയ്തതോടെ അപകടങ്ങളും ക്രൈമുകളും കുറഞ്ഞ

 

പൊലീസ് സ്റ്റേഷനുകളുടെ വളപ്പും പരിസരവും ഇപ്പോൾ വാഹനകമ്പനികളുടെ പാർക്കിംഗ് യാർഡുപോലെയായി മാറി.സ്ഥല പരിമിതിയിൽ വീർപ്പ് മുട്ടുന്ന പല പൊലീസ് സ്റ്റേഷനുകളിലും ഇവ സൂക്ഷിക്കാൻ ഇടമില്ലാതെയായി. ലോക്ക് ഡൗണിന ്ശേഷം ഉടമസ്ഥർക്ക് തിരികെ നൽകേണ്ട

വാഹനങ്ങൾ ആയതിനാൽ ഇവ എവിടെയെങ്കിലും ഉപേക്ഷിക്കാനും പൊലീസിന് കഴിയില്ല. കൊവിഡ് പ്രതിരോധത്തിന്റെ തിരക്കിനിടെ നിയമലംഘനത്തിന് പിടികൂടിയ വാഹനങ്ങൾക്ക് കൂടി സംരക്ഷണം നൽകേണ്ട ഗതികേടിലാണ് പൊലീസുകാർ. കാറും ഓട്ടോയുമെല്ലാം പൊലീസ് സ്റ്റേഷനിൽ നിരീക്ഷണത്തിലുണെങ്കിലും ബൈക്കുകളുടെ എണ്ണമാണ് കൂടുതലും.

അനാവശ്യമായി റോഡിലിറങ്ങുന്നവർ ഓർക്കണം പിടിയിലാൽ നിങ്ങൾക്ക് വീട്ടിൽ പോകാം. പക്ഷെ വാഹനം വിട്ടുകിട്ടില്ല. ലോക്ഡൗൺ കാലം കഴിഞ്ഞേ വാഹനം കിട്ടൂ .പിന്നെ കേസും നൂലാമാലകളും വേറെ

പലവട്ടം മുന്നറിയിപ്പുകൾ നൽകിയിട്ടും അനാവശ്യമായി നിരത്തിലിറങ്ങിയവരുടെ വാഹനങ്ങളാണ് പൊലീസ് പിടിച്ചെടുത്തത്. വാഹനങ്ങൾ നിറഞ്ഞതോടെ സ്റ്റേഷനുകളിൽ ഇപ്പോൾ ജീവനക്കാരുടെ വാഹനങ്ങളും പൊലീസ് ജീപ്പും നിർത്തിയിടാൻ പോലും ഇടമില്ല.

പല സ്റ്റേഷനുകളിലും ഇത്തരത്തിൽ പിടിച്ചെടുത്ത വാഹനങ്ങളുടെ താക്കോൽ സൂക്ഷിക്കാൻ ഒരുമേശതന്നെ മാറ്റിവച്ചു. അനാവശ്യമായി പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്ന അഭ്യർഥന ആളുകൾ ചെവിക്കൊള്ളാതെ വന്നതോടെയാണ് നടപടി കർശനമാക്കാൻ പൊലീസ് തീരുമാനിച്ചത്.

 

ഇതിൽ മാർച്ച് 27 വരെ 144 വകുപ്പ് പ്രകാരവും മാർച്ച് 27-ന് ശേഷം കേരള എപ്പിഡമിക് ഡിസീസ് ഓർഡിനൻസ് പ്രകാരവുമാണ് കേസെടുത്തിട്ടുള്ളത്.

ഈമാസം 14-ന് ശേഷമെ ഉടമസ്ഥന് വാഹനങ്ങൾ വിട്ടുനൽകുകയുള്ളൂ. ലോക്ഡൗൺ പിൻവലിച്ചശേഷമാണ് വിട്ട് നൽകുന്നത്. സാധാരണ നിയമലംഘനത്തിന് പിടിച്ചെടുത്ത വാഹനം കോടതിക്ക് കൈമാറുകയാണ് ചെയ്യുന്നത്.

 

എന്നാൽ പ്രത്യേക സാഹചര്യമായതിനാൽ ഇത് വേണ്ടെന്നാണ് പൊലീസിന്റെ തീരുമാനം. പകരംലോക് ഡൗൺ കാലാവധി അവസാനിച്ചശേഷം പിടിച്ചെടുത്ത സ്റ്റേഷനുകളിൽ നിന്നുതന്നെ വാഹനങ്ങൾ വിട്ടുനൽകാനാണ് തീരുമാനം.