മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി സിപിഎം രാഷ്ട്രീയ വൽക്കരിക്കുന്നു: ജോഷി ഫിലിപ്പ്

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി സിപിഎം രാഷ്ട്രീയ വൽക്കരിക്കുന്നു: ജോഷി ഫിലിപ്പ്

സ്വന്തം ലേഖകൻ

കോട്ടയം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവന വാങ്ങുവാൻ സിപിഎം നേതാക്കളെ ചുമതലപ്പെടുത്തിയിട്ടുണ്ടോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് ഡിസിസി പ്രസിഡൻറ് ജോഷി ഫിലിപ്പ് ആവശ്യപ്പെട്ടു.

ജില്ലാ ഭരണകൂടത്തെ നോക്കുകുത്തിയാക്കി കൊണ്ടാണ് ദുരിതാശ്വാസ നിധിയിലേക്കുള്ള തുക സിപിഎം നേതാക്കൾ സ്വീകരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ദുരിതാശ്വാസനിധിയിലേ പണം എപ്രകാരം ചെലവഴിക്കുന്നു എന്നതിന്റെ വ്യക്തമായ സൂചനയാണിത് .

കൊറോണയെന്ന മഹാ വിപത്തിനെതിരെ എല്ലാം മറന്ന് ഒറ്റക്കെട്ടായി മുന്നോട്ടു പോകുമ്പോൾ ഇത്തരം വിലകുറഞ്ഞ രാഷ്ട്രീയ നാടകങ്ങൾ ജനങ്ങൾക്കിടയിൽ അവമതിപ്പാണ് ഉണ്ടാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.