play-sharp-fill
വീഴ്ചയില്‍ തലയ്ക്ക് ഗുരുതര പരിക്ക് ; ബൈക്ക് അപകടത്തില്‍ തിയേറ്റര്‍ ആര്‍ട്ടിസ്റ്റ് മരിച്ചു

വീഴ്ചയില്‍ തലയ്ക്ക് ഗുരുതര പരിക്ക് ; ബൈക്ക് അപകടത്തില്‍ തിയേറ്റര്‍ ആര്‍ട്ടിസ്റ്റ് മരിച്ചു

സ്വന്തം ലേഖകൻ

മംഗളൂരു: ദക്ഷിണ കന്നഡയിലെ പുഞ്ചലക്കാട്ടയിലുണ്ടായ ബൈക്ക് അപകടത്തില്‍ തിയേറ്റര്‍ ആര്‍ട്ടിസ്റ്റ് മരിച്ചു. ബണ്ട്വാള്‍ താലൂക്കിലെ ദേവശ്യപാദൂര്‍ സ്വദേശി ഗൗതം (26) ആണ് മരിച്ചത്. ഡിസംബര്‍ 30ന് പുലര്‍ച്ചെ മൂന്നു മണിക്ക് ബെലുവായില്‍ നിന്ന് നാടകം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് അപകടം.

ഗൗതം സഞ്ചരിച്ച സ്‌കൂട്ടര്‍ വീടിന് സമീപത്തെ ഒരു മരത്തില്‍ ഇടിച്ച് റോഡിലേക്ക് തലയിടിച്ച് വീഴുകയായിരുന്നു. വിവരം അറിഞ്ഞെത്തിയ പ്രദേശവാസികളാണ് ഗൗതമിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നുവെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. വീഴ്ചയില്‍ ഗൗതമിന്റെ തലയ്ക്ക് ഗുരുതര പരുക്കേറ്റിരുന്നുവെന്നും അതാണ് മരണത്തിന് കാരണമായതെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.