കുമരകം ആറ്റാമംഗലം പള്ളിയിൽ പെരുനാളിന് കൊടിയേറി:
സ്വന്തം ലേഖകൻ
കുമരകം സെന്റ് ജോൺസ് ആറ്റാമംഗലം യാക്കോബായ സുറിയാനി പള്ളിയിൽ വിശുദ്ധ യോഹന്നാൻ മാംദോനയുടെ 170 -മത് പുകഴ്ച പെരുന്നാളിന് കൊടിയേറി. കോട്ടയം ഭാദ്രാസന മെത്രാപ്പോലിത്തയും പരിശുദ്ധ സുന്നഹദോസ് സെക്രട്ടറിയുമായ ഡോ.തോമസ് മാർ തീമോത്തിയോസ് മെത്രാപ്പോലിത്ത കൊടിയേറ്റ് കർമ്മം നിർവ്വഹിച്ചു.
വികാരി ഫാ. വിജി കുരുവിള എടാട്ട്, സഹവെെദീകൻ ഫാ. തോമസ് ജെയിംസ് കണ്ടമുണ്ടാരിൽ, ഫാ. ഫിലിപ്പ് തോമസ് കോണത്താറ്റ് എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.
സുവിശേഷ പ്രസംഗം – ഫ. ഷിബു ചെന്നിക്കര (പെരുവ ) . ഇടവക ദിനത്തിൽ പൗലുസ് മാർ ഐറേനിയോസ് മെത്രാപ്പോലിത്ത വിശുദ്ധ കുർബാന അർപ്പിച്ചു.
തുടർന്ന് നടന്ന പാെതുസമ്മേളനത്തിൽ യുവ സംരഭകരെ ആദരിച്ചു. പിന്നീട് ആദ്യ ഫല ലേലം നടത്തി. വെെകുന്നേരം 6.30 ന് ഇടവകയിലെ കലാകരന്മാർ അണിയിച്ചൊരുക്കിയ കലാസന്ധ്യ നക്ഷത്ര 2 K 24 ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു ഉദ്ഘാഘാടനം ചെയ്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group