അടിമാലിയിൽ ബൈക്ക് തോട്ടിലേക്ക് മറിഞ്ഞ് പത്തൊൻപതുകാരന് ദാരുണാന്ത്യം; രണ്ടുപേർക്ക് പരിക്ക്

അടിമാലിയിൽ ബൈക്ക് തോട്ടിലേക്ക് മറിഞ്ഞ് പത്തൊൻപതുകാരന് ദാരുണാന്ത്യം; രണ്ടുപേർക്ക് പരിക്ക്

സ്വന്തം ലേഖകൻ

തൊടുപുഴ: അടിമാലി പനംകുട്ടി പള്ളിസിറ്റിയിൽ മൂന്നുപേർ സഞ്ചരിച്ച ബൈക്ക് തോട്ടിലേക്ക് മറിഞ്ഞു യുവാവ് മരിച്ചു. മങ്കുവ പെരിമാട്ടിക്കുന്നേൽ ഡിയോൺ(19) ആണ് മരിച്ചത്. അപകടത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു.

മൂന്നുപേർ സഞ്ചരിച്ച ബൈക്കാണ് അപകടത്തിൽപ്പെട്ടത്. മങ്കുവ സ്വദേശികളായ ഇലവുങ്കൽ ആഷിൻ ഷാജി, അള്ളിയാങ്കൽ അഭിനവ് ദീപ്തി കുമാർ എന്നിവർക്കാണ് ഗുരുതരമായി പരിക്കേറ്റത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരിക്കേറ്റവരെ അടിമാലി താലൂക്ക് ആശുപത്രിയിലും മോണിംഗ് സ്റ്റാർ ആശുപത്രിയിലും പ്രവേശിപ്പിച്ചു. പ്രാഥമിക ശുശ്രൂഷ നൽകിയശേഷം എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. അപകടത്തിൽ മരിച്ച ഡിയോണിന്റെ മൃതദേഹം അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.