ബിഗ് ബോസ് മത്സരാർത്ഥികൾ ഹൗസിൽ നിന്നും    പുറത്ത്   : ഫുക്രുവും ആര്യയും എലീന പടിക്കലും ചേർന്നുള്ള സെൽഫി പുറത്തു : ബിഗ് ബോസ് രണ്ടാം സീസൺ ചിത്രീകരണം നിർത്തി

ബിഗ് ബോസ് മത്സരാർത്ഥികൾ ഹൗസിൽ നിന്നും പുറത്ത് : ഫുക്രുവും ആര്യയും എലീന പടിക്കലും ചേർന്നുള്ള സെൽഫി പുറത്തു : ബിഗ് ബോസ് രണ്ടാം സീസൺ ചിത്രീകരണം നിർത്തി

Spread the love

സ്വന്തം ലേഖകൻ

ചെന്നൈ: ഏഷ്യാനെറ്റിലെ സൂപ്പർ റിയാലിറ്റി ഷോ ബിഗ് ബോസ് ചിത്രീകരണം നിർത്തിയതായി സൂചന. ബിഗ് ബോസ് മത്സരാർത്ഥികൾ ഹൗസിൽ നിന്ന് പുറത്തു വന്നതിന്റെ ചിത്രങ്ങൾ വൈറൽ. കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ റിയാലിറ്റി ഷോ നിർത്തുമെന്ന് നിർമ്മാതാക്കളായ എൻഡമോൾഷൈൻ ഇന്ത്യ . ഇതിന് പിന്നാലെ ഏഷ്യാനെറ്റ് ന്യൂസും ഇത് വാർത്തയാക്കി. ഇപ്പോഴിതാ ബിഗ് ബോസ് താരങ്ങളുടെ ചിത്രവും പുറത്തു വന്നു.

 

 

ഫുക്രുവും ആര്യയും എലീന പടിക്കലും ചേർന്നുള്ള സെൽഫിയാണ് പുറത്തു വന്നത്. ബിഗ് ഹൗസിൽ നിന്ന് താരങ്ങൾ പുറത്തെത്തി എന്നതിന്റെ വ്യക്തമായ സൂചനയാണ് ഇത്. വീട്ടിൽ നിന്ന് പുറത്തിറങ്ങിയ ശേഷം ഫുക്രു എടുത്ത സെൽഫിയാണ്്. ഷോയിൽ ഇല്ലാത്ത രണ്ട് പേരും സെൽഫിയിലുണ്ട്. ഷോയ്ക്ക് അകത്ത് താരങ്ങൾക്ക് മൊബൈൽ ഉപയോഗിക്കാൻ അവകാശമില്ല. ഇതിനൊപ്പം എലീനയുടെ കൈയിൽ ബാഗുമുണ്ട്. താരങ്ങൾ ഷോയിൽ നിന്ന് പുറത്തിറങ്ങി വീട്ടിലേക്ക് മടങ്ങുന്നതിന്റെ സൂചനയായി ഈ ചിത്രങ്ങൾ എന്നു പറയുന്നു. ഇന്നത്തോടെ ബിഗ് ബോസ് സീസൺ 2 താൽകാലികമായി സമാപിക്കുമെന്നാണ് സൂചന.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

 

ടാസ്‌കിനിടെ അലസാൻഡ്രയെ മോഡലായി തെരഞ്ഞെടുക്കുന്ന ഫുക്രുവിനെയും ദയെ മോഡലാക്കുന്ന പാഷാണം ഷാജിയെയും കാണാം. എല്ലാത്തിനും ഉപരിയായി സുജോ മാത്യുവിന്റെ ഗംഭീരം പ്രകടനം പകർത്തുന്ന രഘുവിനെയും ദൃശ്യങ്ങളിലുണ്ട്. ഇതും ഷോ അവസാനിക്കുന്നതിന് മുമ്ബുള്ള ആഘോഷമായി വിലയിരുത്തുന്നുണ്ട്. ഈ ഫോണുകൾ മത്സരാർത്ഥികൾക്ക് സമ്മാനമായി നൽകിയതാണെന്നും സൂചനയുണ്ട്. ഇതോടെ വിജയി ഇല്ലാതെ തന്നെ ബിഗ് ബോസ് രണ്ടാം സീസൺ അവസാനിക്കുകയാണ്. ബിഗ് ബോസ് മലയാളം സീസൺ രണ്ട് കൊവിഡ് 19 സൃഷ്ടിച്ച അടിയന്തിര സാഹചര്യത്തിൽ പൂർത്തിയാവും മുൻപ് അവസാനിക്കുകയാണെന്നാണ് ഇതോടെ വ്യക്തമാകുന്നത്

 

 

ബിഗ് ബോസ് സീസൺ രണ്ട് അവസാനക്കാൻ പോവുകയാണ്. കൃത്യമായ ദിവസം പ്രഖ്യാപിച്ചില്ലെങ്കിലും അധികം വൈകാതെ തന്നെ അവസാന എപ്പിസോഡുകൾ എത്തുമെന്നാണ് കരുതുന്നത്. കൊവിഡ് 19ന്റെ പശ്ചാത്തലത്തിലാണ് പ്രൊഡക്ഷൻ കമ്ബനിയായ എൻഡമോൾഷൈൻ, തൊഴിലാളികളുടെയും മത്സരാർത്ഥികളുടെയും ആരോഗ്യം കണക്കിലെടുത്ത് ഷോ അവസാനിപ്പിക്കാൻ പോകുന്നത്. അധികം വൈകാതെ തിരിച്ചെത്തുമെന്നും എൻഡമോൾ അറിയിച്ചിരുന്നു. ഇതൊന്നും അറിയാതെ മത്സരാർത്ഥികൾ രസകരമായ ഒരു ടാസ്‌കിൽ പങ്കെടുക്കുന്ന വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് ഏഷ്യാനെറ്റ്. ബിഗ് ബോസ് സ്‌പോൺസർ ടാസ്‌കിൽ ഓപ്പോ ഫോൺ ഉപയോഗിച്ച് വ്യത്യസ്തമായി ചിത്രങ്ങൾ പകർത്തുന്നതാണ് ഇത്

 

ഷോയിലെ മത്സരാർഥികൾക്കായുള്ള വോട്ടിങ് നിലവിൽ അവസാനിപ്പിച്ചിരിരുന്നു. ബിഗ് ബോസിന്റെ ഡിജിറ്റൽ സംപ്രേഷണം നടക്കുന്ന ഹോട്ട്സ്റ്റാർ ആപ്ലിക്കേഷൻ വഴിയായിരുന്നു മത്സരാർഥികൾക്കായുള്ള വോട്ടിങ് നടന്നിരുന്നത്. എന്നാൽ നിലവിൽ ഹോട്ട്സ്റ്റാർ ആപ്ലിക്കേഷനിൽ വോട്ടിംഗിനുള്ള നിർദ്ദേശം നൽകിയിരുന്ന സ്ഥലത്ത് ‘വോട്ടിങ് ലൈനുകൾ ഇപ്പോൾ നിർത്തിവച്ചിരിക്കുന്നു’ എന്ന സന്ദേശമാണ് നൽകിയിരിക്കുന്നത്. കൊവിഡ് 19 സാഹചര്യമാണ് ഇതിന് കാരണമെന്നും വിശദീകരണമുണ്ട്. കൊവിഡ് 19 പശ്ചാത്തലത്തിൽ തങ്ങളുടെ അഡിമിനിസ്‌ട്രേറ്റീവ്, പ്രൊഡക്ഷൻ വിഭാഗങ്ങൾ തൽക്കാലത്തേക്ക് നിർത്തിവെക്കുകയാണെന്ന് ബിഗ് ബോസ് നിർമ്മാതാക്കളായ എൻഡെമോൾ ഷൈൻ ഇന്ത്യ കുറിപ്പിലൂടെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വോട്ടിങ് നിർത്തിയത്.

എൻഡെമോൾ ഷൈൻ ഇന്ത്യയുടെ കുറിപ്പ്

‘ഞങ്ങളുടെ ജീവനക്കാരുടെയും താരങ്ങളുടെയും അണിയറപ്രവർത്തകരുടെയും ക്ഷേമത്തിലും സുരക്ഷയിലും എൻഡെമോൾ ഷൈൻ ഇന്ത്യ പ്രതിജ്ഞാബദ്ധരാണ്. കൊവിഡ് 19 പടരുന്ന സാഹചര്യത്തിൽ മറ്റൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഞങ്ങളുടെ മുഴുവൻ അഡ്മിനിസ്‌ട്രേറ്റീവ്, പ്രൊഡക്ഷൻ വിഭാഗങ്ങളും താൽക്കാലികമായി നിർത്തിവെക്കുകയാണെന്ന് ഞങ്ങൾ അറിയിക്കുന്നു. സർക്കാർ നിർദ്ദേശിച്ചത് പ്രകാരമുള്ള എല്ലാ എല്ലാ സുരക്ഷാ, മുൻകരുതൽ മാനദണ്ഡങ്ങളും അനുസരിച്ച് കൊവിഡ് 19 വ്യാപനം പരമാവധി കുറയ്ക്കുക എന്ന ലക്ഷ്യത്തിലേക്കുള്ള ഞങ്ങളുടെ പങ്ക് എന്ന നിലയിലുള്ള താൽക്കാലിക നിർത്തിവെക്കലാണ് ഇത്.

 

ഈ മാനദണ്ഡങ്ങളൊക്കെ ഞങ്ങൾ പാലിച്ചുവന്നിരുന്നതാണ്. ഞങ്ങളുടെ കമ്ബനിയിൽ ഇതുവരെ ആർക്കും കൊവിഡ് 19 സ്ഥിരീകരിച്ചിട്ടില്ല. വെല്ലുവിളിയുടെ ഈ സമയത്ത്, ഞങ്ങളുടെ ജീവനക്കാരുടെയും പങ്കാളികളുടെയും അണിയറപ്രവർത്തകരുടെയും കലാകാരന്മാരുടെയും മനസിലാക്കലിനെ ഞങ്ങൾ അഭിനന്ദിക്കുന്നു. എല്ലാവരും സുരക്ഷിതരായി ഇരിക്കാനും ആരോഗ്യപരമായ മാനദണ്ഡങ്ങൾ ഉറപ്പാക്കാനും ഞങ്ങൾ പ്രേരിപ്പിക്കുന്നു. വൈകാതെ നിങ്ങളെ വിനോദിപ്പിക്കാനായി തിരിച്ചെത്താൻ കഴിയുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.’

 

പതിനേഴ് മത്സരാർഥികളുമായി ജനുവരി അഞ്ചിനാണ് ബിഗ് ബോസ് മലയാളം സീസൺ രണ്ട് സംപ്രേഷണം ആരംഭിച്ചത്. മത്സരാർഥികൾക്കിടയിൽ പടർന്ന കണ്ണിനസുഖം മുതൽ പല അപ്രതീക്ഷിതത്വങ്ങളിലൂടെയുമാണി ഈ സീസൺ കടന്നുപോയത്. 73-ാമത്തെ എപ്പിസോഡ് ആണ് ഇന്നലെ സംപ്രേഷണം ചെയ്തത്.