play-sharp-fill
‘മോഹന്‍ലാല്‍ നിങ്ങളോട് സംസാരിക്കും, ഇത് വച്ചുപൊറുപ്പിക്കില്ല’; ജാസ്മിനോട് അശ്ലീല ആംഗ്യം കാണിച്ച്‌ സിബിന്‍; താക്കീതുമായി ബിഗ് ബോസ്

‘മോഹന്‍ലാല്‍ നിങ്ങളോട് സംസാരിക്കും, ഇത് വച്ചുപൊറുപ്പിക്കില്ല’; ജാസ്മിനോട് അശ്ലീല ആംഗ്യം കാണിച്ച്‌ സിബിന്‍; താക്കീതുമായി ബിഗ് ബോസ്

കൊച്ചി: ബിഗ് ബോസ് മലയാളം സീസണ്‍ 6ല്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി എത്തിയ സിബിന്‍ ആദ്യ ദിവസം മുതലേ ജാസ്മിനെയും ഗബ്രിയെയും ലക്ഷ്യംവച്ചാണ് നീങ്ങുന്നത്.

എന്നാല്‍ പലപ്പോഴും സിബിന്റെ ഭാഗത്തുനിന്നുള്ള വിമര്‍ശനങ്ങളും പരിഹാസങ്ങളും അതിരുവിടുകയും അത് ബിഗ് ബോസ് ഹൗസിനുള്ളില്‍ വലിയ തര്‍ക്കങ്ങള്‍ക്ക് വഴിയൊരുക്കുകയും ചെയ്തിട്ടുണ്ട്. ഇക്കുറി അത്തരത്തില്‍ സിബിന്‍ കാണിച്ച ഒരു ആംഗ്യമാണ് ഗുരുതരവീഴ്ചയായത്.

ബിഗ് ബോസ് നിര്‍ദേശിച്ചതു പ്രകാരം എല്ലാവരും ലിവിങ് റൂമില്‍ വന്നിരിക്കുന്ന സമയം ജാന്മണി താന്‍ നേരിട്ട ഒരു അധിക്ഷേപത്തെക്കുറിച്ച്‌ തുറന്നു പറയുകയുണ്ടായി. അര്‍ജുന്റെ ഭാഗത്തുനിന്നാണ് ജാന്മണിക്ക് അധിക്ഷേപം ഉണ്ടായതെങ്കിലും പേര് പറയാന്‍ അവര്‍ തയ്യാറായില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാല്‍ ഇത്രയും പേരുള്ള വേദിയില്‍ ഒരു ആരോപണം ഉന്നയിക്കുമ്പോള്‍ പേര് കൃത്യമായി പറയണം എന്ന് നോറയും ജാസ്മിനും വാശി പിടിച്ചു. ഇത് ജാസ്മിനും സിബിനും തമ്മിലുള്ള തര്‍ക്കത്തിലേക്ക് വഴിയൊരുക്കി. സിബിനെ പ്രകോപിപ്പിക്കുന്ന തരത്തില്‍ ജാസ്മിന്‍ സംസാരിക്കുകയും സിബിന്‍ അസഭ്യമായൊരു ആംഗ്യം കാണിക്കുകയും ചെയ്തു. ജാസ്മിനും സഹമത്സാര്‍ത്ഥികളും സിബിന്‍ ചെയ്തത് തെറ്റാണെന്ന് ചൂണ്ടിക്കാട്ടി.

താന്‍ ചെയ്തത് തെറ്റാണെന്ന് മനസിലാക്കുന്നുവെന്നും ആരോടും അങ്ങനെ ചെയ്യരുതെന്നും ഇനി ആവര്‍ത്തിക്കില്ലെന്നും പറഞ്ഞ സിബിന്‍ പ്രേക്ഷകരോടും സഹമത്സരാര്‍ത്ഥികളോടും ജാസ്മിനോടും ക്ഷമ ചോദിച്ചു. എന്നാല്‍ സിബിന്റെ ക്ഷമ സ്വീകരിക്കാന്‍ ജാസ്മിന്‍ തയ്യാറായില്ല. തുടര്‍ന്ന് എല്ലാ അംഗങ്ങളെയും വിളിച്ചിരുത്തി ബിഗ് ബോസ് സിബിന് താക്കീത് നല്‍കി.