ബിഗ് ബോസ് ചരിത്രത്തില്‍ ആദ്യമായി ‘പണപ്പെട്ടി’ എടുത്ത് മത്സരാര്‍ത്ഥി; പെട്ടിയില്‍ കാത്തിരുന്നത് 6,50,000 ലക്ഷം രൂപ; ആകാംഷയോടെ പ്രേക്ഷകര്‍
സ്വന്തം ലേഖിക
മുംബൈ: ബിഗ് ബോസ് മലയാളം സീസണ്‍ അഞ്ച് അവസാനിക്കാൻ ദിവസങ്ങള്‍ മാത്രം ശേഷിക്കെ ടോപ്പ് ഫൈവ് ആരൊക്കെയായിരിക്കുമെന്ന് അറിയാനുള്ള ആകാംഷയിലാണ് പ്രേക്ഷകര്‍.
മലയാളി പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന പ്രോഗ്രാം ഓരോ ആഴ്ചയിലും കൗതുകം നിറഞ്ഞ പുത്തൻ ടാസ്കുകളുമായാണ് എത്തുന്നത്. അവയ്‌ക്കൊക്കെ വലിയ സ്വീകാര്യതയാണ് പ്രേക്ഷകര്‍ക്കിടയില്‍ നിന്നും ലഭിക്കുന്നത്. അത്തരത്തില്‍ ബിഗ് ബോസ് മലയാളം സീസണുകളിലെ ഏറ്റവും ശ്രദ്ധേയമായഒരു ടാസ്ക് ആണ് ‘പണപ്പെട്ടി’.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പേര് സൂചിപ്പിക്കുംപോലെ തന്നെ വിവിധ പെട്ടികളിലായി ഓരോ വ്യത്യസ്ത തുക രേഖപ്പെടുത്തിയിരിക്കും. ഷോയില്‍ മുന്നോട്ട് പോകാൻ താല്പര്യം ഇല്ലാത്ത ആര്‍ക്ക് വേണമെങ്കിലും അതെടുത്ത് പുറത്ത് പോകാം. ഇതുവരെയുള്ള ബിഗ് ബോസ് സീസണുകളില്‍ ആരും തന്നെ പണപ്പെട്ടി എടുത്തിട്ടുമില്ല.
എന്നാല്‍ ബിഗ് ബോസ് സീസണ്‍ അഞ്ചില്‍ പണപ്പെട്ടി ഒരാള്‍ എടുത്തിരിക്കുകയാണ്.
ആറ് ലക്ഷത്തി അൻപതിനായിരം എടുക്കാൻ നാദിറ തയ്യാറാകുക ആയിരുന്നു. താൻ നൂറ് ദിവസം കഷ്ടപ്പെട്ടാലും ഇത്രയും തുക കിട്ടില്ലെന്നും നാദിറ പറയുന്നു.
ഇതൊരു ഗെയിം ആണെന്നും നീ നിന്റെ ഡിസിഷൻ ആണ് എടുക്കേണ്ടതെന്നുമാണ് അഖില്‍ മാരാര്‍ പറയുന്നത്. ഞാൻ എത്ര കൂട്ടിയാലും കൂടാത്തൊരു തുകയാണിത്. എന്ത് മാത്രം ഞാൻ കഷ്ടപ്പെടുന്നുണ്ടെന്ന് എനിക്കറിയാം. ഞാൻ ചെയ്യുന്ന ഏറ്റവും വലിയ കാര്യമായിരിക്കും ഇതെന്നും നാദിറ പറയുന്നു.
ഗ്രാന്റ് ഫിനാലെ സ്വപ്നം ഉണ്ടെനിക്ക്. അതില്‍ ഒരാളെ വിന്നര്‍ ആകുകയുള്ളൂവെന്നും നാദിറ പറയുന്നു. ശേഷം മറ്റുള്ളവരുമായി നാദിറ ചര്‍ച്ച ചെയ്യുന്നുണ്ട്. ശേഷം നാദിറ പണപ്പെട്ടി എടുത്തു.
എന്നാല്‍ ഇത് അന്തിമ തീരുമാനം ആണോ എന്ന് ബിഗ് ബോസ് ചോദിച്ചു. നാളെയും ഈ ടാസ്ക് ഉണ്ടാകുമെന്നും കൂടുതല്‍ തുക വരുമെന്നും ആലോചിച്ച് തീരുമാനിക്കണമെന്നും നിര്‍ദ്ദേശം നല്‍കി. ഒടുവില്‍ തന്റെ തീരുമാനം അന്തിമമല്ലെന്ന് നാദിറ പറയുകയായിരുന്നു. ഇനി നാളെ നാദിറ എത്ര രൂപ എടുക്കുമെന്നത് കാത്തിരുന്ന് കാണേണ്ടിയിരിക്കുന്നു.