play-sharp-fill
വ്യാജ ഡിഗ്രി കേസ്; രണ്ടാം പ്രതി അബിന്റെ സിമ്മും വര്‍ക്ക് പെര്‍മിറ്റും മാലിദ്വീപ് ഭരണകൂടം റദ്ദാക്കി; ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതായി സൂചന

വ്യാജ ഡിഗ്രി കേസ്; രണ്ടാം പ്രതി അബിന്റെ സിമ്മും വര്‍ക്ക് പെര്‍മിറ്റും മാലിദ്വീപ് ഭരണകൂടം റദ്ദാക്കി; ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതായി സൂചന

സ്വന്തം ലേഖിക

കായംകുളം: നിഖില്‍ തോമസിന്റെ വ്യാജ ഡിഗ്രി കേസില്‍ രണ്ടാം പ്രതിയായ അബിന്‍ സി രാജിനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതായി സൂചന.

അബിന്റെ സിമ്മും വര്‍ക്ക് പെര്‍മിറ്റും മാലിദ്വീപ് ഭരണകൂടം റദ്ദാക്കിയതായി റിപ്പോര്‍ട്ടുകളുണ്ട്. മാലിദ്വീപില്‍ അദ്ധ്യാപകനായി ജോലി ചെയ്തുവരികയായിരുന്നു അബിന്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എസ് എഫ് ഐ മുന്‍ ഏരിയ പ്രസിഡന്റും ജില്ലാ സെക്രട്ടേറിയേറ്റ് അംഗവുമായിരുന്നു ഇയാള്‍. മാലിദ്വീപില്‍ നിന്നു വരവേ കൊച്ചി വിമാനത്താവളത്തില്‍ നിന്ന് കായംകുളം പൊലീസാണ് ഇന്നലെ രാത്രി അബിനെ കസ്റ്റഡിയിലെടുത്തത്.

കേസിലെ ഒന്നാം പ്രതി നിഖില്‍ തോമസിന് ഡിഗ്രി സര്‍ട്ടിഫിക്കറ്റ് നല്‍കിയത് അബിനായിരുന്നു. വ്യാജ സര്‍ട്ടിഫിക്കറ്റ് കേസില്‍ പ്രതി നിഖിലിനെ, സര്‍ട്ടിഫിക്കറ്റ് ലഭിച്ച എറണാകുളത്തെ ഒറിയോണ്‍ ഏജന്‍സിയിലെത്തിച്ച്‌ തെളിവെടുപ്പ് നടത്താനിരിക്കേയാണ് രണ്ടാം പ്രതി കൂടിയായ അബിനെ കസ്റ്റഡിയിലെടുക്കാനായത്.

രണ്ട് ലക്ഷം രൂപ വാങ്ങി അബിന്‍ സി. രാജാണ് സര്‍ട്ടിഫിക്കറ്റ് നല്‍കിയതെന്ന് നിഖില്‍ തോമസ് പൊലീസിനു മൊഴി നല്‍കിയിരുന്നു.