മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ സംസ്കാരത്തിന് ലക്ഷങ്ങൾ ഒഴുകിയെത്തിയിട്ടും കൃത്യമായ കരുതലിലൂടെ എല്ലാവർക്കും പൊതുദർശനം നടത്താൻ സൗകര്യമൊരുക്കിയും പഴുതടച്ച സുരക്ഷ ഒരുക്കിയും കേരളാ പൊലീസ്; കേരളം കണ്ട ഏറ്റവും വലിയ ആൾക്കൂട്ടത്തെ നിയന്ത്രിച്ചത് എഡിജിപി എം . ആർ. അജിത്ത്കുമാറിന്റെ നേതൃത്വത്തിൽ രണ്ടായിരം പോലീസുകാർ ;  കോട്ടയത്തും പുതുപ്പള്ളിയിലും മികച്ച സുരക്ഷ ഒരുക്കിയ കേരളാ പൊലീസിന് ബിഗ് സല്യൂട്ട്!

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ സംസ്കാരത്തിന് ലക്ഷങ്ങൾ ഒഴുകിയെത്തിയിട്ടും കൃത്യമായ കരുതലിലൂടെ എല്ലാവർക്കും പൊതുദർശനം നടത്താൻ സൗകര്യമൊരുക്കിയും പഴുതടച്ച സുരക്ഷ ഒരുക്കിയും കേരളാ പൊലീസ്; കേരളം കണ്ട ഏറ്റവും വലിയ ആൾക്കൂട്ടത്തെ നിയന്ത്രിച്ചത് എഡിജിപി എം . ആർ. അജിത്ത്കുമാറിന്റെ നേതൃത്വത്തിൽ രണ്ടായിരം പോലീസുകാർ ; കോട്ടയത്തും പുതുപ്പള്ളിയിലും മികച്ച സുരക്ഷ ഒരുക്കിയ കേരളാ പൊലീസിന് ബിഗ് സല്യൂട്ട്!

സ്വന്തം ലേഖകൻ

കോട്ടയം : മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ സംസ്കാരത്തിന് ലക്ഷങ്ങൾ ഒഴുകിയെത്തിയിട്ടും കൃത്യമായ കരുതലിലൂടെ എല്ലാവർക്കും പൊതുദർശനം നടത്താൻ സൗകര്യമൊരുക്കിയും പഴുതടച്ച സുരക്ഷ ഒരുക്കിയും കേരളാ പൊലീസ് മാതൃകയായി. ജനം ഒഴുകിയെത്തുമ്പോൾ നിയന്ത്രണങ്ങൾ പാളുമെന്ന് പല കോണുകളിലും ആശങ്കയുണ്ടായിരുന്നു.

എറണാകുളത്തോ, തിരുവനന്തപുരത്തോ
പോലെയുള്ള സ്ഥല സൗകര്യമില്ലാത്ത കോട്ടയവും, താരതമ്യേന ചെറിയ ടൗൺ മാത്രമായ പുതുപ്പള്ളിയിലും സുരക്ഷാ പാളിച്ചകൾ ഉണ്ടാകുമെന്ന് ഉറപ്പായിരുന്നു.
തിരുനക്കര, ഉമ്മൻചാണ്ടിയുടെ കുടുംബ വീട്, പുതിയതായി പണിയുന്ന വീട്, പുതുപ്പള്ളി പള്ളി എന്നിവിടങ്ങളിലാണ് പൊതുദർശനത്തിന് ക്രമീകരണം ഏർപ്പെടുത്തിയിരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേരളാ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, ഗോവ ഗവർണർ പി.എസ്
ശ്രീധരൻ പിളള, പശ്ചിമ ബംഗാൾ ഗവർണർ സി.വി ആനന്ദബോസ്, മുതിർന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, സംസ്ഥാനത്തെ ഒൻപത് മന്ത്രിമാർ , നടന്മാരായ മമ്മൂട്ടി, സുരേഷ് ഗോപി , ദിലീപ്, കുഞ്ചാക്കോ ബോബൻ എന്നിവരടക്കം പതിനായിരങ്ങൾ പങ്കെടുത്തിട്ടും യാതൊരുവിധ സുരക്ഷാ പാളിച്ചകളോ, പരാതികളോ ഇല്ലാതെ ഉമ്മൻ ചാണ്ടിയെ അവസാനമായി ഒരു നോക്ക് കാണാൻ എത്തിയ എല്ലാവരുടേയും ആഗ്രഹം സാധിച്ചാണ് കേരളാ പൊലീസ് യാത്രയാക്കിയത്.

എഡിജിപി എം ആർ അജിത്ത്കുമാർ,
ഐ.ജി സ്പർജൻ കുമാർ, ഡി.ഐ.ജി ഡോ. ശ്രീനിവാസ്,
കോട്ടയം ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക് ഐ.പി.എസ്, ഇടുക്കി ജില്ലാ പൊലീസ് മേധാവി
വി.യു കുര്യാക്കോസ്, നിഥിൻ രാജ് ഐ.പി.എസ്, കോട്ടയം അഡീഷണൽ എസ്.പി സുഗതൻ , സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി സാജു വർഗീസ്,
ഡിവൈഎസ്പി മാരായ കെ. ജി അനീഷ്, എ. ജെ തോമസ്, വി.എ നിഷാദ് മോൻ, എം.അനിൽകുമാർ, സനിൽ കുമാർ, ഋഷികേശൻ നായർ, കോട്ടയം, എറണാകുളം, ആലപ്പുഴ, ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ സി ഐമാരും , എസ്.ഐമാരുമടക്കം രണ്ടായിരം പൊലീസുകാരാണ് കോട്ടയത്ത് സുരക്ഷ ഒരുക്കിയത്.

ഉമ്മൻ ചാണ്ടി മരണപ്പെട്ട ചൊവ്വാഴ്ച മുതൽ കോട്ടയത്ത് തയ്യാറെടുപ്പുകൾ തുടങ്ങിയിരുന്നു. ബുധനും വ്യാഴവും ഊണും , ഉറക്കവും ഉപേക്ഷിച്ചാണ് പൊലീസുകാർ തിരുനക്കരയിൽ ജോലി ചെയ്തത്. ചാണ്ടി ഉമ്മൻ നന്ദി പറഞ്ഞേ
പ്പോൾ പൊലീസിന്റെ സേവനത്തെ പ്രത്യേകം അഭിനന്ദിക്കുകയും ചെയ്തിരുന്നു.