“സംഗതി കളറാകും”; ബിഗ് ബോസ് സീസണ്‍ 4 ആരംഭിച്ചു; അപ്രതീക്ഷിത അതിഥികൾ ഇവർ

“സംഗതി കളറാകും”; ബിഗ് ബോസ് സീസണ്‍ 4 ആരംഭിച്ചു; അപ്രതീക്ഷിത അതിഥികൾ ഇവർ

സ്വന്തം ലേഖിക

തിരുവനന്തപുരം:
ബിഗ് ബോസ് സീസണ്‍ 4 ആരംഭിച്ചു. മുബൈയില്‍ നിന്നാണ് ബിഗ് ബോസ് സീസണ്‍ 4 സംപ്രേഷണം ലൈവായി ചെയ്യുന്നത്.

ബിഗ് ബോസ് പുതിയ സീസണ്‍ പ്രഖ്യാപിച്ചത് മുതല്‍ ഇതിലെ മത്സരാര്‍ത്ഥികള്‍ ആരാൊക്കെയായിരിക്കും എന്ന ആകാംക്ഷയായിരുന്നു പ്രേക്ഷകര്‍ക്ക് ഉണ്ടായിരുന്നത്.
പലരുടെയും പേരുകളാണ് മത്സരാര്‍ത്ഥികളായി പ്രചരിച്ചിരുന്നത്. 17 മത്സരാര്‍ത്ഥികളാണ് ഇത്തവണയുള്ളത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിങ്കള്‍ മുതല്‍ വെള്ളി വരെയുള്ള ദിവസങ്ങളില്‍ രാത്രി 9.30 മുതലും ശനിയും ഞായറും ദിവസങ്ങളില്‍ ഒൻപത് മണിക്കുമാണ് ഷോയുടെ സംപ്രേഷണ സമയം.

സംഗതി കളറാകും എന്ന ടാഗ് ലൈനും പുതിയ പ്രൊമോയ്ക്ക് നല്‍കിയിട്ടുണ്ട്. ഒട്ടേറെ പേരുടെ വിവരങ്ങള്‍ പരന്നിട്ടുണ്ടെങ്കിലും ഉറപ്പായ ചിലരുടെ പേരുകള്‍ ഇതിനകം പുറത്തു വന്നിട്ടുണ്ട്.

സൂരജ് തേലക്കാട്

ബിഗ് ബോസിലെ ഇത്തവണത്തെ അപ്രതീക്ഷിത അതിഥിയാണ് സൂരജ്. ആന്‍ഡ്രോയ്‌ഡ് കുഞ്ഞപ്പന്‍ എന്ന സിനിമയില്‍ റോബോട്ട് ആയി പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചു വാങ്ങിയ സൂരജ് വിവിധ ടെലിവിഷന്‍ ഷോകളിലൂടെ സുപരിചിതനും ഇത്തവണത്തെ മത്സരാര്‍ത്ഥിയുമാണ്

റോന്‍സണ്‍ വിന്‍സെന്റ്

വില്ലന്‍ കഥാപാത്രങ്ങളടക്കം ഒട്ടേറെ സീരിയല്‍ വേഷങ്ങളിലൂടെ ശ്രദ്ധേയനാണ് നടന്‍ റോന്‍സണ്‍. ടെലിവിഷന്‍ അവതാരകനായും ശ്രദ്ധേയന്‍. സീത, ഭാര്യ, അരയന്നങ്ങളുടെ വീട്, രാക്കുയില്‍ തുടങ്ങിയ പരമ്പരകളില്‍ അഭിനയിച്ചു.

കുട്ടി അഖില്‍

കോമഡി സ്റ്റാര്‍സ് അടക്കമുള്ള പരിപാടികളുടെ പ്രേക്ഷരുടെ പ്രിയങ്കരനായ കുട്ടി അഖില്‍ ഇത്തവണത്തെ മത്സാരാര്‍ത്ഥിയാവും

നവീന്‍ അറയ്ക്കല്‍

പാടാത്ത പൈങ്കിളി അടക്കമുള്ള സീരിയലുകളിലൂടെ ശ്രദ്ധേയനാണ് നവീന്‍ അറയ്ക്കല്‍.
ഏഷ്യാനെറ്റ് പരമ്പരകളിലൂടെ തന്നെയാണ് നവീന്‍ സുപരിചിതനായത്. അമ്മ, സീത, പാടാത്തപൈങ്കിളി തുടങ്ങിയ സീരിയലുകളിലും കാണ്ഡഹാര്‍, ഹോട്ടല്‍ കാലിഫോര്‍ണിയ തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു

മെന്റലിസ്റ്റ് അനന്തു

17ാം വയസിനുള്ളില്‍ ആയിരത്തിലധികം വേദികളില്‍ മാജിക് ഷോ നടത്തിയ റെക്കോര്‍ഡ്. ഇന്‍സ്റ്റഗ്രാമില്‍ ഏറ്റവും കൂടുതല്‍ പേര്‍ ഫോളോ ചെയ്യുന്ന ‘ഇന്ത്യന്‍ മെന്റലിസ്റ്റ്’. ഇത്തവണ ബിഗ് ബോസിലും എത്തുന്നു. സോഷ്യല്‍ മീഡിയകളില്‍ അഞ്ച് ലക്ഷത്തോളം ഫോളോവേഴ്സുണ്ട്. തിരുവനന്തപുരം പൂജപ്പുര സ്വദേശി

ലക്ഷ്മി പ്രിയ

സീരിയല്‍ സിനിമാ താരം ലക്ഷ്മി പ്രിയ ഉറപ്പായും മത്സരാര്‍ത്ഥിയാണ്. ഒട്ടേറെ സിനിമകളുടെ ഭാഗമായിട്ടുള്ള ലക്ഷ്മിപ്രിയ സോഷ്യല്‍ മീഡിയയിലും സജീവമാണ്.

ധന്യാ മേരി വര്‍ഗ്ഗീസ്

ചലച്ചിത്ര സീരിയല്‍ നടി. ഏഷ്യാനെറ്റിലെ സീതാകല്യാണത്തിലെ നായിക. ഇത്തവണത്തെ മത്സരാര്‍ത്ഥിയാവും.

സുചിത്രാ നായര്‍

ഏഷ്യാനെറ്റിലെ വാനമ്പാടി എന്ന പരമ്പരയിലൂടെ സുപരിചിത. ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് സുചിത്രയെ പരിചയപ്പെടത്തേണ്ട ആവശ്യമില്ല. നര്‍ത്തകിയാണ്. തിരുവനന്തപുരം സ്വദേശി

അപര്‍ണ്ണ മള്‍ബറി

മലയാളം സംസാരിക്കുന്ന ഈ അമേരിക്കക്കാരിയും മത്സരാര്‍ത്ഥിയാണ്. കൊല്ലത്തു പഠിച്ച്‌ സുന്ദരമായി മലയാളം സംസാരിക്കുന്ന അപര്‍ണ്ണ ഇംഗ്ലീഷ് ഭാഷ സംസാരിക്കാന്‍ പഠിപ്പിക്കുന്നു.

ജാസ്മിന്‍ മൂസ

ക്രൂരമായ ജീവിതാനുഭവങ്ങളെ പിന്തുടര്‍ന്ന ബോഡി ബില്‍ഡിംഗില്‍ ആകസ്മികമായി എത്തിയ പെണ്‍കുട്ടി. അപൂര്‍വ്വാനുഭവങ്ങളുള്ള ജാസ്മിനും മത്സരാര്‍ത്ഥിയാണ്