ഭിന്നശേഷി കുട്ടികൾക്കായി കുമരകത്ത് കലാമേള സംഘടിപ്പിച്ചു

ഭിന്നശേഷി കുട്ടികൾക്കായി കുമരകത്ത് കലാമേള സംഘടിപ്പിച്ചു

സ്വന്തം ലേഖകൻ
കുമരകം :ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ഭിന്നശേഷി കുട്ടികൾക്കായി കലാമേള (വർണ്ണകിനാവുകൾ 2023) സംഘടിപ്പിച്ചു. കുമരകം സാംസ്കാരിക നിലയത്തിൽ നടന്ന കലാമേളയിൽ, ഭിന്നശേഷിക്കാരായ കുട്ടികളുടെ ശാരീരിക – മാനസിക ഉല്ലാസത്തിനായി അവർക്ക് പങ്കെടുക്കാൻ പറ്റുന്ന ഇനങ്ങളായിരുന്നു ഉൾപ്പെടുത്തിയിരുന്നത്. കലാമേളയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി ബിന്ദു നിർവഹിച്ചു.

കുമരകം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ധന്യ സാബു അധ്യക്ഷത വഹിച്ചു. പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ വി.കെ ജോഷി, ബ്ലോക്ക് പഞ്ചായത്ത്‌ അംഗങ്ങളായ കവിത ലാലു, മേഘലാ ജോസഫ്, പഞ്ചായത്ത്‌ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ആർഷാ ബൈജു, ആരോഗ്യ – വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീജ സുരേഷ് പഞ്ചായത്ത്‌ അംഗങ്ങളായ സ്മിത സുനിൽ, എസ്.പി രശ്മികലാ, പി.എസ് അനിഷ്, വി.സി അഭിലാഷ്, ഷീമ രാജേഷ്, പി.കെ സേതു, വി.എൻ ജയകുമാർ, ദിവ്യ ദാമോദരൻ, ജോഫി ഫെലിക്സ്, പി.കെ മനോഹരൻ, മായ സുരേഷ്, പഞ്ചായത്ത്‌ സെക്രട്ടറി ജയന്തി ഗോപാലകൃഷ്ണൻ, ഏറ്റുമാനൂർ അഡീഷണൽ സി.ഡി.പി.ഒ എസ് സുജദേവി, സി.ഡി.എസ് ചെയർപേഴ്സൺ ഉഷ സലി, തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

ചടങ്ങിൽ കുമരകം സംരക്ഷക ചാരിറ്റബിൾ ട്രസ്റ്റ് എഫ്.ഡി.എസ്.എച്ച് സിസ്റ്റർ ട്രീസയെ ആദരിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.ഐ എബ്രഹാം സ്വാഗതവും, ഐ.സി.ഡി.എസ് സൂപ്പർവൈസർ കെ.എസ് റൈഹാനത്ത് ബീവി നന്ദിയും രേഖപ്പെടുത്തി

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group