play-sharp-fill
ഓണം സ്പെഷ്യൽ മദ്യ വിൽപ്പനയിൽ ഇരിങ്ങാലക്കുടയും കൊല്ലവും ഇഞ്ചോടിഞ്ച് പോരാട്ടം: ഒടുവിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി കൊല്ലം ആശ്രാമം ഔട്ട്ലെറ്റ്: സംസ്ഥാനത്ത്  124 കോടിയുടെ മദ്യം വിറ്റു

ഓണം സ്പെഷ്യൽ മദ്യ വിൽപ്പനയിൽ ഇരിങ്ങാലക്കുടയും കൊല്ലവും ഇഞ്ചോടിഞ്ച് പോരാട്ടം: ഒടുവിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി കൊല്ലം ആശ്രാമം ഔട്ട്ലെറ്റ്: സംസ്ഥാനത്ത് 124 കോടിയുടെ മദ്യം വിറ്റു

 

തിരുവനന്തപുരം: തിരുവോണത്തോടനുബന്ധിച്ച് ഇത്തവണ മദ്യവില്‍പന റെക്കോർഡ് കടന്നു. ഉത്രാട ദിനത്തില്‍ മാത്രം 124 കോടിയുടെ മദ്യം വിറ്റുപോയി. കഴിഞ്ഞ തവണ ഇത് 116 കോടിയായിരുന്നു. ഏറ്റവും അധികം മദ്യവില്‍പന നടന്നത് കൊല്ലം ജില്ലയിലാണ്.

 

കൊല്ലത്തെ ആശ്രാമം ഔട്ട്‌ലെറ്റാണ് ഏറ്റവും അധികം മദ്യം വിറ്റ് ഒന്നാം സ്ഥാനം അടിച്ചെടുത്തത്. ഇവിടെ മാത്രം 1.15 കോടിയുടെ മദ്യം വിറ്റു. രണ്ടാം സ്ഥാനം കൊല്ലത്തെ തന്നെ കരുനാഗപ്പള്ളി ഔട്ട്‌ലെറ്റിനാണ്. 1.04 കോടി രൂപയുടെ മദ്യം വിറ്റ ചാലക്കുടി ഔട്ട്‌ലെറ്റാണ് മൂന്നാം സ്ഥാനത്ത്. നാലാം സ്ഥാനം ഇരിങ്ങാലക്കുട ഔട്ട്‌ലെറ്റും സ്വന്തമാക്കി.

 

തിരുവോണത്തിന് ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ അവധിയാണ്. അതുകൊണ്ടുതന്നെ ഉത്രാട ദിനത്തില്‍ ബെവ്‌കോയിലേയ്ക്ക് ആളുകള്‍ ഒഴുകിയെത്തി. കഴിഞ്ഞ വര്‍ഷം ഇരിങ്ങാലക്കുട ഔട്ട്‌ലെറ്റിലായിരുന്നു ഏറ്റവും അധികം മദ്യവില്‍പന നടന്നത്. അന്ന് രണ്ടാം സ്ഥാനത്തുണ്ടായിരുന്ന ആശ്രാമം ഔട്ട്‌ലെറ്റാണ് ഇന്ന് ഒന്നാം സ്ഥാനത്തെത്തിയിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group