Spread the love

കോഴിക്കോട്: ഹോം നേഴ്സിങ് ജോലി വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ പ്രതി പിടിയിൽ. മലപ്പുറം എടവണ്ണപ്പാറ സ്വദേശി മുഹമ്മദ് അഷ്റഫ് ആണ് പിടിയിലായത്. ഇയാൾ കോഴിക്കോട് മൈലാഞ്ചി ഹോം നേഴ്സിങ് എന്ന പേരിൽ സ്ഥാപനം നടത്തുകയായിരുന്നു.

video
play-sharp-fill

ഹോംനഴ്‌സിങ് സ്ഥാപനത്തിലേക്ക് ഹോംനഴ്‌സിനെ ആവശ്യമുണ്ടെന്ന പരസ്യം ചെയ്ത് ഇന്റർവ്യൂവിനെത്തിയ യുവതിയെ സ്വകാര്യ ഹോട്ടലില്‍ വെച്ച്‌ ബലാത്സംഗം ചെയ്യുകയായിരുന്നു.

ഹോംനഴ്‌സിങ് സ്ഥാപനത്തിലേക്ക് ഹോംനഴ്‌സിനെ ആവശ്യമുണ്ടെന്ന പരസ്യം കണ്ട് ഇന്റർവ്യൂവിനെത്തിയ യുവതിയെ സ്വകാര്യ ഹോട്ടലില്‍ വെച്ച്‌ ബലാത്സംഗം ചെയ്യുകയായിരുന്നു. സ്ഥാപനത്തിന്റെ മറവില്‍ പ്രതി പെണ്‍വാണിഭം നടത്തുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അഷ്റഫുമായി അടുത്ത ബന്ധമുള്ളതും കോഴിക്കോട് ഹോംനഴ്സിംഗ് സ്ഥാപനം നടത്തുന്നയാളും പൊലീസ് നിരീക്ഷണത്തിലാണ്. ഇവർ ഇരുവരും ചേർന്ന് വയനാട്ടിൽ നിന്ന് പെൺകുട്ടികളെ കോഴിക്കോട്ടേക്ക് അനാശാസ്യത്തിനായി എത്തിച്ചിരുന്നതായാണ് പുറത്തുവരുന്ന വിവരം.

കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു