play-sharp-fill
ഗുരുതര ആരോപണങ്ങൾക്കിടെ ബെഹ്റ ബ്രിട്ടണിലേക്ക് ; യാത്രാ ചിലവ് പൊതു ജനങ്ങളുടെ നികുതി പണത്തിൽ നിന്ന്

ഗുരുതര ആരോപണങ്ങൾക്കിടെ ബെഹ്റ ബ്രിട്ടണിലേക്ക് ; യാത്രാ ചിലവ് പൊതു ജനങ്ങളുടെ നികുതി പണത്തിൽ നിന്ന്

സ്വന്തം ലേഖകൻ

തിരുവനന്തപുരം: വെടിയുണ്ട, സിംസ് തുടങ്ങിയ വിവാദങ്ങൾ കത്തിപ്പടരുന്നതിനിടയിൽ ഡിജിപി ലോക്‌നാഥ് ബെഹ്‌റക്ക് ബ്രിട്ടനിലേക്ക് പറക്കാൻ അനുമതി. അടുത്ത മാസം 3 മുതൽ 5 വരെ ബ്രിട്ടൻ സന്ദർശനത്തിനാണ് ഡിജിപിക്ക് സർക്കാർ അനുമതി നൽകിയിരിക്കുന്നത് . സർക്കാർ തന്നെയാണ് പോലീസ് മേധാവിയുടെ യാത്രാച്ചെലവും വഹിക്കുന്നത്.

യുകെയിൽ നടക്കുന്ന യാത്ര സുരക്ഷാ സെമിനാറിൽ പങ്കെടുക്കാനാണ് യാത്ര. സുരക്ഷാ പ്രശ്‌നങ്ങൾ സംബന്ധിച്ച അതീവ വീഴ്ചയെക്കുറിച്ചുള്ള സിഎജി റിപ്പോർട്ടുകൾ പുറത്ത് വന്നതിന് പിന്നാലെയാണ് ഡിജിപിയുടെ വിദേശയാത്ര . ഡിജിപിയുടെ തന്നെ പേരെടുത്ത് പറഞ്ഞ് ആദ്യമായാണ് സിഎജി വാർത്താസമ്മേളനമടക്കം നടത്തുന്നത്. ഗുരുതരമായ വീഴ്ചയാണ് ഡിജിപിക്കെതിരെ ആരോപിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group