play-sharp-fill
ക്രിമിനലുകൾ ഇനി സ്ഥാനാർത്ഥികളാവണ്ട ; തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നവരുടെ ക്രിമിനൽ കേസ് സംബന്ധിച്ച വിവരങ്ങൾ വെളിപ്പെടുത്തണം : സുപ്രീംകോടതി

ക്രിമിനലുകൾ ഇനി സ്ഥാനാർത്ഥികളാവണ്ട ; തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നവരുടെ ക്രിമിനൽ കേസ് സംബന്ധിച്ച വിവരങ്ങൾ വെളിപ്പെടുത്തണം : സുപ്രീംകോടതി

സ്വന്തം ലേഖകൻ

ന്യൂഡൽഹി : രാഷ്ട്രീയത്തിലെ ക്രിമിനൽവത്ക്കരണത്തിന് പൂട്ടിട്ട് സുപ്രീംകോടതി. രാഷ്ട്രീയ പാർട്ടികൾ സ്ഥാനാർത്ഥികളുടെ ക്രിമിനൽ കേസ് സംബന്ധിച്ച കാര്യങ്ങൾ വെളിപ്പെടുത്തണമെന്ന് സുപ്രീംകോടതി. പാർട്ടികൾ അവരുടെ സ്ഥാനാർത്ഥികളുടെ ക്രിമിനൽ കേസ് സംബന്ധിച്ച വിവരങ്ങൾ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കണമെന്നും അതിനോടൊപ്പം സ്ഥാനാർത്ഥിയാക്കുന്നതിനുള്ള കാരണം വിശദീകരിക്കണമെന്നുമാണ് സുപ്രീംകോടതി നിർദ്ദേശിച്ചു. രാജ്യത്തെ കഴിഞ്ഞ നാല് തിരഞ്ഞെടുപ്പുകളിലെ സ്ഥാനാർത്ഥികളെ വിലയിരുത്തിയാണ് നീക്കം.


സ്ഥാനാർത്ഥികളായി തെരഞ്ഞെടുക്കപ്പെട്ടവർ 48 മണിക്കൂറിനുള്ളിൽ ഇവരുടെ ക്രിമിനൽ കേസ് സംബന്ധിച്ച വിവരങ്ങൾ പാർട്ടി വെബ്‌സൈറ്റിലും സോഷ്യൽ മീഡിയയിലും മാധ്യമങ്ങളിലും പ്രസിദ്ധീകരിക്കാനാണ് കോടതി നിർദേശിച്ചിട്ടുള്ളത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group