
ബി.ജെ.പി സംസ്ഥാന ഘടകത്തിൽ ഭിന്നത രൂക്ഷം : ബി.ഡി.ജെ.എസ് അടക്കമുള്ള ഘടകക്ഷികൾ എൻ.ഡി.എ വിട്ടേക്കും ; ശോഭയെ ഉൾപ്പെടുത്തി ബി.ഡി.ജെ.എസ് യു.ഡി.എഫിന്റെ ഭാഗമായി മാറിയേക്കുമെന്നും റിപ്പോർട്ടുകൾ
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന നേതൃത്വത്തിനെതിരേ ശോഭാ സുരേന്ദ്രൻ പരസ്യമായി രംഗത്ത് എത്തിയിരുന്നു. ഇതോടെ ബി.ജെ.പിയിൽ ഭിന്നത രൂക്ഷമാവുകയാണ്.
ശോഭാ സുരേന്ദ്രൻ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനെതിരേ തുറന്നടിച്ച് രംഗത്ത് എത്തിയതോടെ ബിഡിജെഎസ് അടക്കമുള്ള ഘടകകക്ഷികൾ എൻഡിഎ വിട്ടേക്കുമെന്നുമാണ് പുറത്ത് വരുന്ന റിപ്പോട്ടുകൾ.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബിജെപി സംസ്ഥാന ഘടകത്തിലെ ഏറ്റവും വലിയ വനിതാനേതാവായ ശോഭാ സുരേന്ദ്രൻ ബിഡിജെഎസിലേക്ക് ചേക്കേറിയേക്കുമെന്നും ശോഭയെ ഉൾപ്പെടുത്തി ബിഡിജെഎസ് യുഡിഎഫിന്റെ ഭാഗമായി മാറിയേക്കുമെന്നും സൂചനയുണ്ട്.
ജോസ് കെ മാണി വിട്ടുപോയ ഒഴിവിലേക്ക് പുതിയ ഘടകകക്ഷിയെ പരീക്ഷിക്കാനിരിക്കുന്ന കോൺഗ്രസ് ശോഭാ സുരേന്ദ്രനുമായും ബിഡിജെഎസുമായും ചർച്ച നടത്തിയതായും സൂചനയുണ്ട്.അടുത്ത തെരഞ്ഞെടുപ്പിൽ ബിഡിജെഎസ് ശോഭാസുരേന്ദ്രന് സീറ്റ് വാഗ്ദാനം നടത്തിയെന്നും സൂചനയുണ്ട്.
പാർട്ടിയിൽ കഷ്ടപ്പെട്ടിട്ടും വേണ്ട പരിഗണിന കിട്ടുന്നില്ലെന്നും സംസ്ഥാന സെക്രട്ടറിമാർ പോലും പക്ഷപാതപരമായി പെരുമാറുന്നു എന്നുമാണ് ശോഭാ സുരേന്ദ്രന് പിന്നാലെ പി.എം വേലായുധന്റെ ആരോപണം. അടുത്ത വർഷം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് സംസ്ഥാന നേതൃത്വം തന്ത്രങ്ങൾ മെനയുന്നതിനിടയിലാണ് ഭിന്നത വ്യക്തമാക്കി നേതാക്കൾ പരസ്യമായി രംഗത്ത് വരുന്നത്.
കെ. സുരേന്ദ്രനെതിരേ തുറന്ന യുദ്ധത്തിലായിരിക്കുന്ന ശോഭാസുരേന്ദ്രൻ കെ സുരേന്ദ്രൻ വിമതരെ ചേർത്ത് ഒരു ഗ്രൂപ്പ് തന്നെ സൃഷ്ടിച്ചിട്ടുണ്ടെന്നും ശോഭയുടെ നിലപാടിൽ കേന്ദ്ര നേതൃത്വവും അതൃപ്തിയിലാണ്.