play-sharp-fill

ബി.ജെ.പി സംസ്ഥാന ഘടകത്തിൽ ഭിന്നത രൂക്ഷം : ബി.ഡി.ജെ.എസ് അടക്കമുള്ള ഘടകക്ഷികൾ എൻ.ഡി.എ വിട്ടേക്കും ; ശോഭയെ ഉൾപ്പെടുത്തി ബി.ഡി.ജെ.എസ് യു.ഡി.എഫിന്റെ ഭാഗമായി മാറിയേക്കുമെന്നും റിപ്പോർട്ടുകൾ

സ്വന്തം ലേഖകൻ തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന നേതൃത്വത്തിനെതിരേ ശോഭാ സുരേന്ദ്രൻ പരസ്യമായി രംഗത്ത് എത്തിയിരുന്നു. ഇതോടെ ബി.ജെ.പിയിൽ ഭിന്നത രൂക്ഷമാവുകയാണ്. ശോഭാ സുരേന്ദ്രൻ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനെതിരേ തുറന്നടിച്ച് രംഗത്ത് എത്തിയതോടെ ബിഡിജെഎസ് അടക്കമുള്ള ഘടകകക്ഷികൾ എൻഡിഎ വിട്ടേക്കുമെന്നുമാണ് പുറത്ത് വരുന്ന റിപ്പോട്ടുകൾ. ബിജെപി സംസ്ഥാന ഘടകത്തിലെ ഏറ്റവും വലിയ വനിതാനേതാവായ ശോഭാ സുരേന്ദ്രൻ ബിഡിജെഎസിലേക്ക് ചേക്കേറിയേക്കുമെന്നും ശോഭയെ ഉൾപ്പെടുത്തി ബിഡിജെഎസ് യുഡിഎഫിന്റെ ഭാഗമായി മാറിയേക്കുമെന്നും സൂചനയുണ്ട്. ജോസ് കെ മാണി വിട്ടുപോയ ഒഴിവിലേക്ക് പുതിയ ഘടകകക്ഷിയെ പരീക്ഷിക്കാനിരിക്കുന്ന കോൺഗ്രസ് ശോഭാ സുരേന്ദ്രനുമായും […]