മലക്കം മറിഞ്ഞ് ശിവസേന ; ബി.ജെ.പി വിളിച്ചാൽ പോകും

മലക്കം മറിഞ്ഞ് ശിവസേന ; ബി.ജെ.പി വിളിച്ചാൽ പോകും

സ്വന്തം ലേഖകൻ

മുംബൈ : മഹാരാഷ്ട്രയിൽ മലക്കം മറിഞ്ഞ് ശിവസേന. സർക്കാർ രൂപീകരണത്തിനായി എൻ.സി.പിയും കോൺഗ്രസും തമ്മിൽ തങ്ങൾ ചർച്ച നടത്തുകയാണെന്ന് ശിവസേന പറയുന്നുണ്ട്. എന്നാൽ നിലവിൽ ബി.ജെ.പിയുമായാണ് ശിവസേന ബന്ധം പുലർത്തുന്നതെന്ന വാർത്തകളാണ് ഇപ്പോൾ പുറത്തു വരുന്നത്. ശിവസേന വൃത്തങ്ങൾ തന്നെയാണ് ബിജെപിയുമായുള്ള സഖ്യ സാധ്യതകളെക്കുറിച്ച് വ്യക്തമാക്കിയിരിക്കുന്നത്.

പാർട്ടി ആദ്യം മുന്നോട്ടുവെച്ച 5050 ശതമാനം ഫോർമുല അംഗീകരിക്കാൻ തയ്യാറായാൽ ബിജെപിയുമായി കൂട്ടുകൂടാൻ സന്തോഷമേയുള്ളൂ എന്നാണ് ശിവസേന വൃത്തങ്ങൾ വ്യക്തമാക്കുന്നത്. തങ്ങളെ തഴഞ്ഞ് എൻസിപിയുമായി ബിജെപി സഖ്യത്തിന് ശ്രമിക്കുന്നുവെന്ന ശക്തമായ സൂചനകൾ ലഭിച്ചതിനെ തുടർന്നാണ് ശിവസേന ചുവടുമാറ്റാൻ തീരുമാനിച്ചതെന്നാണ് വിവരം.എൻസിപിക്ക് പ്രധാന പദവികൾ വാഗ്ദാനം ചെയ്താണ് ബിജെപി പാളയത്തിലേക്ക് അവരെ അടുപ്പിക്കുന്നത്. ബിജെപി നീക്കം ശക്തമാക്കിയതോടെയാണ് കളം മാറ്റാൻ ശിവസേന തീരുമാനിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശിവസേന എൻ.സി.പി കോൺഗ്രസ് സഖ്യത്തെക്കുറിച്ച് ശിവസേനയ്ക്ക് ഉണ്ടായിന്ന ആത്മവിശ്വാസത്തിന് ഇടിവ് സംഭവിച്ചതും ബി.ജെ.പിയുമായി വീണ്ടും ഒരു സഖ്യത്തെക്കുറിച്ച് ആലോചിക്കുന്നതിന് കാരണമായി .അധികാരത്തിനായി എൻ.സി.പിയോടൊപ്പം ചേർന്നുകൊണ്ട് തങ്ങളെ ബി.ജെ.പി ഒഴിവാക്കാനാണ് ശ്രമിക്കുന്നതെന്ന സംശയവും ബി.ജെ.പിയുമായി സഖ്യം ചേരാൻ ശിവസേനയെ പ്രേരിപ്പിച്ചുവെന്ന് കരുതപ്പെടുന്നു. അതേസമയം രാഷ്ട്രപതി ഭരണം നിലവിൽ വന്നതിനാൽ തിരക്കിട്ടു സഖ്യത്തിലേക്കു പേകേണ്ടതില്ലെന്നാണു കോൺഗ്രസിന്റെ തീരുമാനം.

Tags :