വലിയ താമസം ഉണ്ടാകില്ല ..! മദ്യ ഉപഭോക്താക്കൾക്ക് പ്രതീക്ഷ നൽകി മുഖ്യമന്ത്രി പിണറായി വിജയൻ

വലിയ താമസം ഉണ്ടാകില്ല ..! മദ്യ ഉപഭോക്താക്കൾക്ക് പ്രതീക്ഷ നൽകി മുഖ്യമന്ത്രി പിണറായി വിജയൻ

തേർഡ് ഐ ബ്യൂറോ

കോട്ടയം:  സംസ്ഥാനത്ത് മദ്യശാലകൾ തുറക്കുന്നത് സംബന്ധിച്ച് അധികം താമസിക്കാതെ തീരുമാനം ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചു. സംസ്ഥാനത്ത് മദ്യശാലകൾ തുറക്കുന്നത് സംബന്ധിച്ചുള്ള മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.

മദ്യ വിൽപ്പനയ്ക്കായി സംസ്ഥാന സർക്കാർ ക്യുവും തിരക്കും ഒഴിവാക്കാൻ സംസ്ഥാന സർക്കാർ അപ്ളിക്കേഷൻ നിർമ്മിച്ചിട്ടുണ്ട്. ബെവ് ക്യു എന്ന അപ്ളിക്കേഷന് അന്തിമ അനുമതി ലഭിക്കുകയും  സർക്കാരിൻ്റെ അംഗീകാരം ലഭിക്കുകയും ചെയ്ത ശേഷം ട്രയൽ റൺ കൂടി നടത്തണം ഇതിന് ശേഷം മാത്രമേ അപ്ളിക്കേഷൻ പുറത്തിറക്കു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊച്ചി കേന്ദ്രീകരിച്ചുള്ള ഒരു സ്റ്റാർട്ടപ്പ് കമ്പനിയാണ് അപ്ളിക്കേഷൻ നിർമ്മിക്കുന്നത്. ഈ അപ്ളിക്കേഷൻ പ്രവർത്തനക്ഷമമായ ശേഷം മാത്രമേ മദ്യ വിൽപ്പന പുനരാരംഭിക്കാൻ സാധിക്കു. നിലവിലുള്ള സാഹചര്യത്തില്‍ മദ്യശാലകള്‍ തുറക്കുന്നത് ശനിയാഴ്ചയാകുമെന്നാണ് എക്സൈസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

മദ്യം വാങ്ങാനായി ആപ്പിലേക്ക് പ്രവേശിച്ചാല്‍ ആദ്യം ജില്ല തിരഞ്ഞെടുക്കണം. തുടര്‍ന്ന് മദ്യം ബുക്ക് ചെയ്യുന്ന ആള്‍ക്ക് ഏത് സ്ഥലത്താണോ മദ്യം വാങ്ങേണ്ടത് ആ സ്ഥലത്തെ പിന്‍കോഡ് നല്‍കി കടകള്‍ തിരഞ്ഞെടുക്കാം. നല്‍കുന്ന പിന്‍കോഡിന്‍റെ പരിധിയില്‍ ഔട്ട് ലെറ്റുകള്‍ ഇല്ലെങ്കില്‍ മറ്റൊരു പിന്‍കോഡ് നല്‍കി വീണ്ടും ബുക്ക് ചെയ്യണം.

കൊച്ചി കടവന്ത്രയിലെ ഫെയര്‍ കോഡ് ടെക്നോളജീസ് വികസിപ്പിച്ച മൊബൈല്‍ ആപ്പ് വഴിയാണ് മദ്യ വിതരണം നടത്തുക. സംസ്ഥാനത്തെ 301 ബിവറേജസ് ഔട്ട് ലെറ്റുകളുടേയും 500 ലേറെ ബാറുകളുടേയും 225 ബിയര്‍ പാര്‍ലറുകളുടെയും വിശദാംശങ്ങളാണ് ആപ്പില്‍ സജ്ജമാക്കുന്നത്. സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്ക് പ്ലേ സ്റ്റോര്‍ വഴി ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം.