വധശ്രമക്കേസിലെ പിടികിട്ടാപ്പുള്ളി; ജെയ്ക് സി. തോമസിന് കോടതി ജാമ്യം അനുവദിച്ചു; കോട്ടയം അഡീഷണൽ സബ് കോടതിയാണ് ജെയ്ക്കിന് ജാമ്യം അനുവദിച്ചത്; കേസിൽ അഞ്ചാം പ്രതിയായിരുന്നു ജെയ്ക്

വധശ്രമക്കേസിലെ പിടികിട്ടാപ്പുള്ളി; ജെയ്ക് സി. തോമസിന് കോടതി ജാമ്യം അനുവദിച്ചു; കോട്ടയം അഡീഷണൽ സബ് കോടതിയാണ് ജെയ്ക്കിന് ജാമ്യം അനുവദിച്ചത്; കേസിൽ അഞ്ചാം പ്രതിയായിരുന്നു ജെയ്ക്

സ്വന്തം ലേഖകൻ 

കോട്ടയം: വധശ്രമക്കേസിൽ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച പുതുപ്പള്ളിയിലെ ഇടതുമുന്നണി സ്ഥാനാർത്ഥി ജെയ്ക് സി തോമസിന് കോടതി ജാമ്യം അനുവദിച്ചു. കോട്ടയം അഡീഷണൽ സബ് കോടതിയാണ് ജെയ്ക്കിന് ജാമ്യം അനുവദിച്ചത്. കേസിൽ അഞ്ചാം പ്രതിയായിരുന്നു ജെയ്ക്.

2012ൽ എം ജി സർവകലാശാലയിലേക്ക് യൂത്ത് ഫ്രണ്ട് (എം) നടത്തിയ മാർച്ചിന് നേരെ ക്യാംപസിനുള്ളിൽ നിന്ന് കല്ലേറുണ്ടായ കേസിലാണ് ജാമ്യം. കല്ലേറിൽ അന്ന് യൂത്ത് ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി ആയിരുന്ന മൈക്കിൾ ജയിംസിന്റെ ചെവിക്ക് പരിക്കേറ്റിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കായംകുളം കട്ടച്ചിറ വെള്ളാപ്പള്ളി കോളേജ് ഓഫ് എഞ്ചിനിയറിംഗ് അടിച്ച് തകർത്ത കേസി ജെയ്ക് സി തോമസ് കഴിഞ്ഞ ദിവസം കായംകുളം കോടതിയിൽ കീഴടങ്ങിയിരുന്നു. 2016ല്‍ കോളേജ് മാനേജ്മെന്റിന്റെ പീഡനത്തിനെതിരെയായിരുന്നു എസ്എഫ്ഐയുടെ സമരം. അന്ന് എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റായിരുന്നു ജെയ്ക് സി തോമസ്.

പുതുപ്പള്ളിയിൽ മൂന്നാം തവണ സ്ഥാനാർത്ഥിയാകുന്ന ജെയ്ക് ഇന്നലെ നാമനിർദേശ പത്രിക സമർപ്പിച്ചിരുന്നു. വരണാധികാരി കോട്ടയം ആർഡിഒ വിനോദ് രാജ് മുൻപാകെയാണ് പത്രിക സമർപ്പിച്ചത്. ഡിവൈഎഫ്ഐ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗമായ ജെയ്ക്കിനു കെട്ടിവയ്ക്കാനുള്ള തുക ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിയാണ് നൽകിയത്.