വിദേശത്ത് നിന്നും ബാഗിൽ പുലിക്കുഞ്ഞുങ്ങളുമായി എത്തിയയാൾ അറസ്റ്റിൽ;  പുലിക്കുഞ്ഞുങ്ങളെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി

വിദേശത്ത് നിന്നും ബാഗിൽ പുലിക്കുഞ്ഞുങ്ങളുമായി എത്തിയയാൾ അറസ്റ്റിൽ; പുലിക്കുഞ്ഞുങ്ങളെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി

 

സ്വന്തം ലേഖകൻ

റിയാദ് : വിദേശത്ത് നിന്നും ബാഗിൽ പുലിക്കുഞ്ഞുങ്ങളുമായി സൗദി അറേബ്യയിലെത്തിയയാൾ അറസ്റ്റിൽ. യെമനിൽ നിന്നാണ് ബാഗിൽ ഒളിപ്പിച്ച നിലയിൽ രണ്ട് പുലിക്കുഞ്ഞുങ്ങളെ സൗദിയിലേക്ക് കൊണ്ടുവന്നത്. എന്നാൽ അതിർത്തിയിൽ വെച്ച് സൗദി ബോർഡർ സെക്യൂരിറ്റി ഏജൻസി നടത്തിയ പരിശോധനയിൽ പിടിയിലാവുകയായിരുന്നു.

ബാഗുകളിൽ ഒളിപ്പിച്ച നിലയിൽ വന്യമൃഗങ്ങളെ സൗദിയിലേക്ക് കടത്താൻ ശ്രമിച്ച നിരവധി കള്ളക്കടത്തുകാരെ കിഴക്കൻ ജിസാൻ പ്രവിശ്യയിലെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബാഗുകളുമായി കാൽനടയായാണ് ഇവർ സൗദിയിലേക്ക് പ്രവേശിക്കാനൊരുങ്ങിയത്. അറസ്റ്റിലായ പ്രതികളെ ബന്ധപ്പെട്ട ഏജൻസികൾക്ക് കൈമാറി. പുലിക്കുഞ്ഞുങ്ങളെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.