മാസം തികയാതെ ജനിക്കുന്ന കുഞ്ഞുങ്ങളുടെ രക്ഷകര്‍ത്താക്കള്‍ക്കായി പേരന്റിംഗ് സെഷന്‍ സംഘടിപ്പിച്ച് തിരുവനന്തപുരം കിംസ്ഹെല്‍ത്ത്.മെയ് 21 ഞായറാഴ്ച്ച രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് 1.00 വരെയാണ് സംഘടിപ്പിച്ചിരിക്കുന്നത്
സ്വന്തം ലേഖകൻ
തിരുവനന്തപുരം : മാസം തികയാതെ
ജനിക്കുന്ന കുഞ്ഞുങ്ങളുടെ രക്ഷകര്‍ത്താക്കള്‍ക്കായി പേരന്റിംഗ് സെഷന്‍ സംഘടിപ്പിച്ച് തിരുവനന്തപുരം കിംസ്ഹെല്‍ത്ത്.
മെയ് 21 ഞായറാഴ്ച്ച രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് 1.00 വരെ കിംസ്ഹെല്‍ത്തിലെ ഓസലര്‍ ഹാളിലാണ് സെഷന്‍ സംഘടിപ്പിച്ചിരിക്കുന്നത്. മുന്‍കൂട്ടി അപ്പോയിന്റ്മെന്റ് എടുത്തവര്‍ക്ക് സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോക്ടര്‍മാരുമായി സംവദിക്കാനും അവസരമുണ്ടാകും.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
സെമിനാറില്‍ കൊക്കൂണ്‍ വാക്സിനേഷനെക്കുറിച്ചും മാസം തികയാതെ കുഞ്ഞ് ജനിച്ചാല്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകളെക്കുറിച്ചും ചര്‍ച്ച ചെയ്യും.
4 സെഷനുകളായി നടക്കുന്ന സെമിനാറില്‍ മസ്തിഷ്ക വികാസത്തെക്കുറിച്ചും ശിശുവികസന ക്ലിനിക്കുകളെക്കുറിച്ചും , കുഞ്ഞുങ്ങളുടെ ഫീഡിങ്ങ് & നൂട്രീഷന്‍ സംബന്ധമായ സംശയങ്ങളെ കുറിച്ചും വിജ്ഞാനപ്രദമായ ക്ലാസുകള്‍ നടക്കും.
Third Eye News Live
0
Tags :