play-sharp-fill
മുല്ലപ്പെരിയാര്‍ ബേബി ഡാമിന് താഴെ ഉള്ള മരങ്ങള്‍ മുറിക്കാന്‍ അനുമതി നല്‍കിയത് അറിഞ്ഞില്ലെന്ന് വനം വകുപ്പ് മന്ത്രി; അറിഞ്ഞത് സ്റ്റാലിന്‍റെ അഭിനന്ദനക്കത്ത് കിട്ടിയപ്പോള്‍; തുടർനടപടികൾ മുഖ്യമന്ത്രിയുമായി തീരുമാനിച്ച ശേഷം

മുല്ലപ്പെരിയാര്‍ ബേബി ഡാമിന് താഴെ ഉള്ള മരങ്ങള്‍ മുറിക്കാന്‍ അനുമതി നല്‍കിയത് അറിഞ്ഞില്ലെന്ന് വനം വകുപ്പ് മന്ത്രി; അറിഞ്ഞത് സ്റ്റാലിന്‍റെ അഭിനന്ദനക്കത്ത് കിട്ടിയപ്പോള്‍; തുടർനടപടികൾ മുഖ്യമന്ത്രിയുമായി തീരുമാനിച്ച ശേഷം

സ്വന്തം ലേഖിക

കൊച്ചി: മുല്ലപ്പെരിയാര്‍ ബേബി ഡാം ബലപ്പെടുത്താന്‍ സമീപത്തെ 15 മരങ്ങള്‍ മുറിച്ച്‌ നീക്കാന്‍ കേരളം തമിഴ്നാടിന് അനുമതി നല്‍കിയെന്ന് സംസ്ഥാനസര്‍ക്കാര്‍ അറിഞ്ഞത് തമിഴ്നാട് മുഖ്യമന്ത്രിയുടെ അഭിനന്ദനക്കത്ത് കിട്ടിയപ്പോള്‍ മാത്രമെന്ന് വനംമന്ത്രി എ കെ ശശീന്ദ്രന്‍.

തനിക്കോ ജലവിഭവവകുപ്പ് മന്ത്രിക്കോ ഇക്കാര്യമറിയുമായിരുന്നില്ലെന്നും വിഷയത്തില്‍ ഉദ്യോഗസ്ഥന് വീഴ്ച സംഭവിച്ചിട്ടുണ്ടെന്നും എ കെ ശശീന്ദ്രന്‍ വ്യക്തമാക്കി. മുഖ്യമന്ത്രിയുമായി ആലോചിച്ച്‌ തുടര്‍നടപടികള്‍ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചീ​ഫ് പ്രി​ന്‍​സി​പ്പ​ല്‍ ക​ണ്‍​സ​ര്‍​വേ​റ്റ​ര്‍ ഓ​ഫ് ഫോ​റ​സ്​​റ്റ്​​ ബെ​ന്നി​ച്ച​ന്‍ തോ​മ​സാ​ണ് അ​നു​മ​തി ന​ല്‍​കി​യ​തെ​ന്നാ​ണ് ഉ​ത്ത​ര​വി​ലു​ള്ള​ത്. പുതിയ അണകെട്ട് വേണ്ടെന്നും ബേബി ഡാം ബലപ്പെടുത്തിയാല്‍ മതിയെന്നും തമിഴ്‌നാട് കഴിഞ്ഞ ദിവസം മുല്ലപ്പെരിയാര്‍ അണക്കെട്ട് സന്ദര്‍ശിച്ച അഞ്ച് അംഗ തമിഴ്‌നാട് മന്ത്രിതല സംഘം അറിയിച്ചിരുന്നു.

ബേബി ഡാം ബലപ്പെടുത്തിയാല്‍ മുല്ലപ്പെരിയാരിലെ ജലനിരപ്പ് 152 അടിയാക്കുന്നത് പരിഗണിക്കുമെന്നായിരുന്നു അണക്കെട്ട് സന്ദര്‍ശിച്ച ശേഷം തമിഴ്നാട് ജലസേചന വകുപ്പ് മന്ത്രിയുടെ പ്രതികരണം. ഡാം ബലപ്പെടുത്തുന്നതിന് വേണ്ടിയാണ് മരം മുറിക്കുന്നത്. ഇതിനായി തമിഴ്നാട് സര്‍ക്കാര്‍ കേരളത്തിന്റെ അനുമതി തേടിയിരുന്നു.

മുല്ലപ്പെരിയാര്‍ ബേബി ഡാം ബലപ്പെടുത്തണമെന്നും അങ്ങനെ ഡാമിലെ ജലനിരപ്പ് 152 അടിയാക്കി ഉയര്‍ത്തണമെന്നുമുള്ള തമിഴ്നാടിന്‍റെ ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. 2014 മുതല്‍ ഇക്കാര്യത്തില്‍ സജീവശ്രമം തുടരുകയാണ് തമിഴ്നാട്.

മരങ്ങള്‍ വെട്ടുന്നതോടെ തമിഴ്നാട് ബേബി ഡാം ബലപ്പെടുത്താനുള്ള പണി തുടങ്ങും. ഇതിന് ശേഷം മുല്ലപ്പെരിയാറിലെ ജലനിരപ്പ് 152 അടിയാക്കാനാണ് നീക്കം. മുല്ലപ്പെരിയാര്‍ ജലനിരപ്പ് 152 അടിയാക്കി ഉയര്‍ത്തുമെന്ന് ദുരൈമുരുഗന്‍ പരസ്യമായി പ്രഖ്യാപിച്ചതോടെ കടുത്ത ആശങ്കയാണ് പെരിയാര്‍ തീരത്ത് നിലനില്‍ക്കുന്നത്.

ജലനിരപ്പ് 136 അടിയിലെത്തുമ്ബോള്‍ തന്നെ പെരിയാര്‍ തീരത്തെ ആളുകള്‍ ആശങ്കയിലാകും. ഓരോ തവണ ഷട്ടര്‍ തുറക്കുമ്ബോഴും സാധനങ്ങള്‍ കെട്ടിപ്പെറുക്കി ക്യാമ്ബിലേക്ക് മാറാന്‍ തയ്യാറെടുക്കണം. പുതിയ ഡാം വേണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ആവര്‍ത്തിച്ച്‌ പറയുന്നുണ്ടെങ്കിലും നടപടികള്‍ ഒന്നും പുരോഗമിക്കുന്നില്ല. പേടി കൂടാതെ ജീവിക്കണമെങ്കില്‍ പുതിയ ഡാം വേണമെന്നാണ് പെരിയാര്‍ തീരത്തുള്ളവര്‍ പറയുന്നത്.