play-sharp-fill
ഇനിയും മല കയറുമെന്ന് ബാബു; രക്ഷാപ്രവർത്തനത്തിന് ചിലവായത് ലക്ഷങ്ങൾ; ആയിരക്കണക്കിനാളുകളുടെ ഉറക്കം നഷ്ടപ്പെടുത്തിയ മണിക്കൂറുകൾ; എന്നിട്ടും വീണ്ടും മല കയറുമത്രേ; ചുട്ട അടിയുടെ കുറവെന്ന് സോഷ്യൽ മീഡിയ

ഇനിയും മല കയറുമെന്ന് ബാബു; രക്ഷാപ്രവർത്തനത്തിന് ചിലവായത് ലക്ഷങ്ങൾ; ആയിരക്കണക്കിനാളുകളുടെ ഉറക്കം നഷ്ടപ്പെടുത്തിയ മണിക്കൂറുകൾ; എന്നിട്ടും വീണ്ടും മല കയറുമത്രേ; ചുട്ട അടിയുടെ കുറവെന്ന് സോഷ്യൽ മീഡിയ

സ്വന്തം ലേഖിക

പാലക്കാട്: ഇനിയും മല കയറുമെന്ന് ബാബു. ആവേശവും ചെറുപ്പത്തിന്റെ ചുറു ചുറുക്കും, അപാരമായ മനോധൈര്യവും കൊണ്ട് മലയാളികൾക്കിടയിൽ ചർച്ചാവിഷയമായിരുന്നു ബാബു എന്ന ചെറുപ്പക്കാരൻ.

മണിക്കൂറുകൾകൊണ്ട് നിരവധി ആളുകളുടെ പ്രാർത്ഥനയിൽ നിറഞ്ഞു നിന്നു. ഉറക്കമൊഴിച്ച് കാത്തിരുന്നവർ ആയിരക്കണക്കിന്. രക്ഷപ്പെട്ടപ്പോളോ പിന്നെയും ചങ്കരൻ തെങ്ങിൻ മേൽതന്നെ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആരോ​ഗ്യം വീണ്ടെടുത്താൽ വീണ്ടും മല കയറുമെന്ന് മുൻവിധികളൊന്നുമല്ലാതെ പറയുമ്പോൾ ബാബു എന്ന ധൈര്യശാലി, സഞ്ചാരപ്രിയൻ ഒന്നോർക്കണം, നിങ്ങൾ നഷ്ടപ്പെടുത്തിയ സമയത്തിനും, പണത്തിനും കണക്കുകൾ കാണിക്കേണ്ടത് ഭരണകർത്താക്കളാണ്.

വിനോദയാത്രയിൽ സംഭവിച്ചതിന് ഒരു പരിധി വരെ കാരണക്കാരൻ നിങ്ങൾത്തന്നെയാണന്ന് ഓപ്പമുണ്ടായിരുന്നവരുടെ മൊഴിയിൽ നിന്നും കേരളക്കര മനസിലാക്കിയിട്ടുണ്ട്. വനംവകുപ്പ് പ്രവേശനം നിരോധിച്ച പ്രദേശത്ത് പോയതും, അവിടെ അകപ്പെട്ടതും നിങ്ങളുടെ വിനോദത്തിന്റെ ഭാ​ഗമാകാം. അത് പക്ഷേ നിയമലംഘനം തന്നെയാണ്. അത് അം​ഗീകരിച്ചേ പറ്റു,

അനധികൃതമായ കടന്നുകയറ്റം. അതിലൂടെ സംഭവിച്ച സാമ്പത്തീക നഷ്ടം, ഒരാളുടെ ജീവനുവേണ്ടി നിരവധി ആളുകൾ സമയവും സമ്പത്തും നഷ്ടപ്പെടുത്തി. ബാബുവിനെ രക്ഷിക്കാൻ കഴിയാതെ വന്നിരുന്നുവെങ്കിൽ പിണറായി വിജയൻ രാജിവയ്ക്കണമെന്ന് പറയുന്ന പ്രതിപക്ഷവും, രക്ഷിച്ചപ്പോൾ ഖജനാവിലെ പണം ഒരാളുടെ രക്ഷാപ്രവർത്തനത്തിനുവേണ്ട് ഒഴുക്കികളഞ്ഞ് വേണ്ടരീതിയിൽ പ്രവർത്തിച്ചില്ല എന്നു പറയുന്നവർക്കുമിടിയിൽ രാജാവ് മൗനത്തിലാണ്. കാരണം അമ്മയെത്തല്ലിയാലും രണ്ട് ചേരി നില്ക്കുന്ന മഹാന്മാരുടെ നാടാണിത്.

അതുകൊണ്ട് മല കയറാൻ പോകാം. വനം വകുപ്പ് ഉദ്യോ​ഗസ്ഥരുടെ മാർ​ഗ്​ഗ നിർദ്ദേശങ്ങൾ പാലിച്ച്. നിരോധിത മേഖലകളിൽ ആവേശത്തിന് ഇറങ്ങിത്തിരിച്ച് ഇനിയും മലയിടുക്കുകളിൽ കുടുങ്ങിയാൽ കരസേനയും, നാവികസേനയും, കേരളാ പൊലീസുമൊക്കെ രക്ഷക്കെത്തുമെന്ന അനുഭവപരിചയത്തിലാകരുത്. അങ്ങനെ ആവേശത്തിലാണെങ്കിൽ അത് ചുട്ട അടിയുടെ കുറവു തന്നെയാണ്