റോഡരികിൽ അനധികൃതമായി സ്റ്റാൻഡുകൾ ഉണ്ടാക്കി ഓട്ടോറിക്ഷകൾ പാർക്ക് ചെയ്യുന്നു; നഗരസഭകളും പഞ്ചായത്തുകളും അനുവദിച്ചുള്ള സ്റ്റാൻഡുകൾ വേറെയും; വ്യാപാരികളും കാൽനടയാത്രക്കാരും ദുരിതത്തിൽ
സ്വന്തം ലേഖകൻ
കോട്ടയം: റോഡരികിൽ അനധികൃതമായി ഓട്ടോ സ്റ്റാൻഡുകൾ ഉണ്ടാക്കി ഓട്ടോറിക്ഷകൾ പാർക്ക് ചെയ്യുന്ന സംഭവം സ്ഥിരം കാഴ്ചയാകുന്നു.
നഗരസഭകളും പഞ്ചായത്തുകളും അനുവദിച്ചു നൽകിയിട്ടുള്ളതാണ് പാർക്കിങ് സ്ഥലം കൂടാതെയാണ് ഇത്തരത്തിൽ അനധികൃത പാർക്കിങ് കൈയ്യേറ്റങ്ങൾ നടക്കുന്നത്.
ജില്ലയുടെ വിവധ ഭാഗങ്ങളിൽ ഇത്തരത്തിലുള്ള ഒട്ടേറെ ഓട്ടോ സ്റ്റാൻഡുകൽ കാണാൻ കഴിയും. വ്യാപാര സ്ഥാപനങ്ങളുടെ മുന്നിലും, കാൽ നടയാത്രക്കാർ നടന്നു നീങ്ങുന്ന വഴിയിലും സമാന രീതിയിൽ ഓട്ടോറിക്ഷകൾ പാർക്ക് ചെയ്യുന്നതിനാൽ ജനം വലയുകയാണ്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
വ്യാപാര സ്ഥാപനങ്ങളിൽ എത്തുന്നവർക്ക് അവരുടെ വാഹനം പാർക്ക് ചെയ്യാനുള്ള സ്ഥലം പോലും കൈയ്യേറിയാണ് ഓട്ടോ പാർക്കിംഗ്. ചോദ്യം ചെയ്താൽ ഫലം ഇല്ലാത്ത അവസ്ഥയാണ്.
Third Eye News Live
0