അയ്മനത്ത് അപ്രഖ്യാപിത കറന്റ് കട്ട് : ജനം വെന്തുരുകുന്നു

അയ്മനത്ത് അപ്രഖ്യാപിത കറന്റ് കട്ട് : ജനം വെന്തുരുകുന്നു

 

അയ്മനം : അയ്മനത്തെ ജനങ്ങൾ രാത്രിയിൽ അനുഭവിക്കുന്നത് നരകയാതന നരസിംഹസ്വാമി ക്ഷേത്രത്തിനു സമീപമുള്ള വീടുകളിൽ കുറച്ചു ദിവസങ്ങളിലായി രാത്രി 10.30 ന് കറണ്ട് കട്ടാകുന്നു.

അര മണിക്കൂറിന് ശേഷം കറണ്ട് വരികയും ചെയ്യും,

ഇത് അനധികൃത വൈദ്യുതി കട്ട് അല്ലേ എന്നാണ് നാട്ടുകാരുടെ ചോദ്യം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതി കഠിനമായ ചുടു സമയത്ത് തുടർച്ചയായി ഇങ്ങനെ വൈദ്യുതി പോകുന്നത് പ്രദേശവാസികൾ വളരെയേറെ ബുദ്ധിമുട്ട് അനുഭവിക്കുന്നു.

കെ എസ് ഇ ബിയിൽ വിളിക്കുമ്പോൾ ലോഡ്കൂടുന്നതാണ് കാരണം എന്നാണ് പറയുന്നത്. ഇത് ശരിയാണോ എന്നും നാട്ടുകാർ സംശയിക്കുന്നു.