ഇന്ന് ലോക ഭൗമദിനം: ഭൂമിയുടെ നിലനിൽപ് ഇനി എത്ര നാൾ എന്ന ആശങ്ക ശാസ്ത്ര ലോകത്തിനും .

ഇന്ന് ലോക ഭൗമദിനം: ഭൂമിയുടെ നിലനിൽപ് ഇനി എത്ര നാൾ എന്ന ആശങ്ക ശാസ്ത്ര ലോകത്തിനും .

കോട്ടയം: ഈ ഭൂമി, ഇനി വരുന്ന തലമുറക്കും വാസയോഗ്യമാക്കണമെന്ന കരുതലിന്റെ ഭാഗമായി ഭൂഗോളത്തിനായി ഒരു ദിവസം വേണമെന്ന് യു എന്‍ തീരുമാനിച്ച് അര നൂറ്റാണ്ട് പിന്നിടുന്നു.

ഭൂമിയുടെ സംരക്ഷണം ലക്ഷ്യമാക്കിയാണ് എല്ലാ വര്‍ഷവും ഏപ്രില്‍ 22 ലോക ഭൗമദിനമായി ആചരിക്കുന്നത്. 54ാമത്തെ ലോക ഭൗമദിനമാണ് നാം ഇപ്പോള്‍ ആചരിക്കുന്നത്. “പ്ലാനറ്റ് വേഴ്‌സസ് പ്ലാസ്റ്റിക്’ എന്നതാണ് ഈ വര്‍ഷത്തെ ഭൗമദിന പ്രമേയം.

പ്ലാസ്റ്റിക് മാലിന്യം പരിസ്ഥിതിയിലും ഭൂനിവാസികളിലും ഉണ്ടാക്കുന്ന ദൂഷ്യഫലങ്ങളെക്കുറിച്ചുള്ള പൊതുജന അവബോധം വര്‍ധിപ്പിക്കുകയാണ് ഈ തീം ലക്ഷ്യമിടുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഐക്യരാഷ്ട്ര സഭ വര്‍ഷം തോറും ഭൗമ ഉച്ചകോടികളും ജല ഉച്ചകോടികളും പാരിസ്ഥിതിക ഉച്ചകോടികളും നടത്തുന്നുണ്ടെങ്കിലും നിര്‍ഭാഗ്യവശാല്‍ ലോകത്ത് പാരിസ്ഥിതിക പ്രശ്നങ്ങള്‍ വര്‍ധിച്ചു വരികയാണ്.

ഭൂകമ്പങ്ങളും അഗ്നിപര്‍വത സ്ഫോടനങ്ങളും കൊടുങ്കാറ്റുകളും പ്രളയങ്ങളും മഹാമാരികളും സുനാമികളുമൊക്കെയായി ദുരന്തങ്ങള്‍ നമ്മെ നിരന്തരം അലട്ടിക്കൊണ്ടിരിക്കുന്നു.

ഇങ്ങനെ പോയാല്‍ 100 വര്‍ഷം കൊണ്ട് ഭൂഗോളത്തില്‍ മനുഷ്യവാസം തന്നെ സാധ്യമാകുമോ എന്ന ആശങ്കയിലാണ് ശാസ്ത്രലോകം.