play-sharp-fill
വലിയമട വാട്ടർ ഫ്രണ്ട് , ചീപ്പുങ്കൽ ഹൗസ് ബോട്ട് ടെർമിനൽ ടൂറിസം പദ്ധതികളുടെ ഉദ്ഘാടനം ഇന്ന്: രണ്ട് പദ്ധതികളും കോട്ടയം അയ്മനം പഞ്ചായത്തിൽ

വലിയമട വാട്ടർ ഫ്രണ്ട് , ചീപ്പുങ്കൽ ഹൗസ് ബോട്ട് ടെർമിനൽ ടൂറിസം പദ്ധതികളുടെ ഉദ്ഘാടനം ഇന്ന്: രണ്ട് പദ്ധതികളും കോട്ടയം അയ്മനം പഞ്ചായത്തിൽ

 

സ്വന്തം ലേഖകൻ
കുമരകം: സംസ്ഥാനത്തെ ആദ്യത്തെ മാതൃക ഉത്തരവാദിത്ത ടൂറിസം ഗ്രാമമായി തിരഞ്ഞെടുക്കപ്പെട്ട അയ്മനം ഗ്രാമപഞ്ചായത്തിൽ സംസ്ഥാന വിനോദസഞ്ചാര വകുപ്പ് പൂർത്തികരിച്ച വലിയമട വാട്ടർ ഫ്രണ്ട് ടൂറിസം പദ്ധതിയുടെയും ചീപ്പുങ്കൽ ഹൗസ് ബോട്ട് ടെർമിനലിന്റെയും ഉദ്ഘാടനം ഇന്ന് നടക്കും.

വൈകിട്ട് 6.30 ന് ചേരുന്ന ചടങ്ങിൽ പൊതുമരാമത്ത്- ടൂറിസം വകുപ്പ് മന്ത്രി അഡ്വ. പി.എ. മുഹമ്മദ് റിയാസ് നാടിന് സമർപ്പിക്കും. സഹകരണ- തുറമുഖം വകുപ്പ് മന്ത്രി വി.എൻ വാസവൻ അദ്ധ്യക്ഷത വഹിക്കും.

4.85 കോടി രൂപയിൽ അയ്മനം ഗ്രാമപഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള 5.5 ഏക്കർ വിസ്തൃതിയുള്ള വലിയമട കുളം നവീകരിച്ചാണ് വാട്ടർ ഫ്രണ്ട് ടൂറിസം പദ്ധതി നടപ്പിലാക്കിയത്. തോമസ് ചാഴികാടൻ എം.പി മുഖ്യാതിഥി ആവും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group