play-sharp-fill
അയ്മനം സുബ്രഹ്മണ്യസ്വാമിക്ഷേത്രത്തിലെ ഉത്സവത്തിന് കൊടിയേറി 

അയ്മനം സുബ്രഹ്മണ്യസ്വാമിക്ഷേത്രത്തിലെ ഉത്സവത്തിന് കൊടിയേറി 

സ്വന്തം ലേഖകൻ

അയ്മനം: അയ്മനം കല്ലുമട സുബ്രഹ്മണ്യ സ്വാമിക്ഷേത്രത്തിലെ ഉത്സവത്തിന് ക്ഷേത്രം തന്ത്രി  അഞ്ചൽ ആലഞ്ചേരി ഗായത്രിമഠത്തിൽ ത്യാഗരാജൻ തന്ത്രിയുടെയും ക്ഷേത്രം മേൽശാന്തി അജിനാരായണൻ പൂഞ്ഞാറിന്റെയും സഹശാന്തി രാജീവ് ചങ്ങനാശേരിയുടെയും മുഖ്യകാർമ്മികത്വത്തിൽ കൊടിയേറി.

കൊടിയേറ്റിന്റെ ഭാഗമായി ക്ഷേത്രത്തിൽ വിവിധ പൂജകളും വഴിപാടുകളും നടന്നു. കൊടിയേറ്റിനു ശേഷം പുഷ്പാഭിഷേകം നടത്തി. രാത്രിയിൽ കൊടിയേറ്റ് സദ്യയും, വെടിക്കെട്ടും നടന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊടിയേറ്റിനു മുന്നോടിയായി മധു വടക്കുമുറി സമർപ്പിച്ച കൊടിമരത്തിന്റെ ഘോഷയാത്ര നടന്നു. ചാലാശേരിയിലായ പുല്ലത്തിൽ പറമ്പിൽ നരേന്ദ്രന്റെ പുരയിടത്തിൽ നിന്നുമാണ് കൊടിമരം ഘോഷയാത്രയായി ക്ഷേത്രത്തിൽ എത്തിച്ചത്.

ഗുരുദേവ പ്രതിഷ്ഠാ വാർഷിക ദിനമായ ശനിയാഴ്ച വൈകിട്ട് ഏഴിന് ക്ഷേത്രത്തിൽ പ്രതിഷ്ഠാ വാർഷിക സമ്മേളനം നടക്കും. കുറിച്ചി അദ്വൈതാശ്രമത്തിലെ സ്വാമി ധർമ്മ ചൈതന്യ മുഖ്യപ്രഭാഷണം നടത്തും.

എസ്.എൻ.ഡി.പി യോഗം കോട്ടയം യൂണിയൻ പ്രസിഡന്റ് എം.മധു യോഗം ഉദ്ഘാടനം ചെയ്യും. ശാഖാ പ്രസിഡന്റ് പി.എൻ ബാബു പുതുപ്പറമ്പ് അദ്ധ്യക്ഷത വഹിക്കും.