ഭരണകൂടഭീകരത അവസാനിപ്പിക്കണം: യൂത്ത്ഫ്രണ്ട് (എം)
സ്വന്തം ലേഖകൻ
കോട്ടയം: ഇന്ത്യയുടെ ഐക്യവും അഘണ്ടതയും തകർക്കുന്ന തരത്തിൽ ഇന്ത്യയെ ഭിന്നിപ്പിച്ച് ഭരിക്കുക എന്ന ഉദ്ദേശത്തോടു കൂടി ബി.ജെ.പി സർക്കാർ ജാതിയുടെ പേരിൽ രാജ്യത്തെ ജനങ്ങളെ തമ്മിലടിപ്പിക്കകയാണെന്ന് കേരളാ കോൺഗ്രസ് (എം) സംസ്ഥാന പ്രസിഡന്റ് സജി മഞ്ഞക്കടമ്പിൽ അഭിപ്രായപ്പെട്ടു.
രാജ്യത്തിന്റെ തലസ്ഥാനമായ ഡൽഹിയെ കുരുതിക്കളമാക്കി മാറ്റിയ കേന്ദ്ര സർക്കാർ നടപടിയിൽ പ്രധിഷേധിച്ച് കേരളാ യൂത്ത്ഫ്രണ്ട് (എം) ൻ്റെ നേത്യത്വത്തിൽ കോട്ടയം ഗാന്ധി പ്രതിമക്ക് മുന്നിൽ എടുത്ത ഭികര വിരുദ്ധ പ്രതിജ്ഞ ചൊല്ലു കൊടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
യൂത്ത് ഫ്രണ്ട് സംസ്ഥന പ്രസിഡൻ്റ് അജിത്ത് മുതിരമല, കേരളാ കോൺഗ്രസ് (എം) സ്റ്റിയറിങ്ങ് കമ്മറ്റി അംഗം വി.ജെ. ലാലി, അഡ്വ.ജെയിസൺ ജോസഫ്, കുര്യൻ പി.കുര്യൻ, എ.സി. ബേബിച്ചൻ, ജോയി സി.കാപ്പൻ, സെബാസ്റ്റ്യൻ ജോസഫ്, രാജൻ കുളങ്ങര, ഷില്ലറ്റ് അലക്സ്, സബിഷ് നെടുമ്പറമ്പിൽ, അഭിലാഷ് കൊച്ചുപറമ്പിൽ, അരുൺ മാത്യു, ബിബിൻ തോമസ് ആനിക്കൽ, ജോജി തോട്ടുചാലിൽ, സജു കുറ്റിത്തറയിൽ, ടിമ്സ് പോൾ, എന്നിവർ പ്രസംഗിച്ചു.