രാജ്യാന്തര ചലച്ചിത്രമേളയിലെ യുവപ്രതിഭയ്ക്കുള്ള പുരസ്കാരം കോട്ടയം കുമാരനല്ലൂർ സ്വദേശി പൃഥു പ്രദീപിന്

രാജ്യാന്തര ചലച്ചിത്രമേളയിലെ യുവപ്രതിഭയ്ക്കുള്ള പുരസ്കാരം കോട്ടയം കുമാരനല്ലൂർ സ്വദേശി പൃഥു പ്രദീപിന്

സ്വന്തം ലേഖകൻ

കോട്ടയം: ഗോവയിൽ നടന്ന രാജ്യാന്തര ചലച്ചിത്രമേളയിലെ യുവപ്രതിഭയ്ക്കുള്ള പുരസ്കാരം കോട്ടയം കുമാരനല്ലൂർ സ്വദേശി പൃഥു പ്രദീപിനു ലഭിച്ചു.

പൃഥു രചനയും ചിത്രസംയോജനവും സംവിധാനവും നിർവഹിച്ച ക്രീച്ചേഴ്‌സ് ഫോർഗോട്ടൻ ടു ഡാൻസ് എന്ന ചലച്ചിത്രത്തിന് മൈൻഡ്സ് ഓഫ് ടുമോറോ എന്ന വിഭാഗത്തിലാണ് പുരസ്കാരം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുമാരനല്ലൂർ ഒരിടം വീട്ടിൽ സംവിധായകൻ പ്രദീപ് നായരുടെയും മാതൃഭൂമി പത്രാധിപ സമിതി അംഗം രശ്മി രഘുനാഥിൻ്റെയും മകനാണു പൃഥു.

കേന്ദ്രമന്ത്രി അനുരാഗ് സിങ് ഠാക്കൂർ പുരസ്കാരം സമ്മാനിച്ചു .