ഉടനെ എടുക്കുന്നുണ്ട്: എടുത്തു സ്റ്റേഷനിലുണ്ട്: പൊലീസുകാരുടെ മക്കളെ വണ്ടി കയറ്റി കൊല്ലണമെന്ന ആഹ്വാനം: കോഴിക്കോട് യുവാവ് അറസ്റ്റിൽ: കമൻ്റിട്ടവരും കുടുങ്ങും
തേർഡ് ഐ ബ്യൂറോ
കോഴിക്കോട്: പൊലീസിനെ ഒന്നും ചെയ്യരുത് .. അവൻ്റെ മക്കൾ പുറത്തിറങ്ങും വണ്ടി കയറ്റി കൊല്ലണം .. അവനൊക്കെ പിടിച്ചുപറിക്കുന്നത് മക്കളുടെ സുഖത്തിനാണ്… അത് കൊണ്ട് ആ സുഖം ഇല്ലാതാക്കുക .. അല്ലാതെ അതൊരു വഴിയും ഇല്ല .. പൊലീസിനെതിരെ കലാപാഹ്വാനം നടത്തിയ യുവാവിനെ പൊലീസ് പൊക്കി. സ്റേറ്റ് പൊലീസ് മീഡിയ സെല്ലിൻ്റെ ഗ്രൂപ്പിൽ പോസ്റ്റിട്ട ശേഷമാണ് പൊലീസ് സംഘം പ്രതിയെ പൊക്കിയത്.
പ്രതിയിട്ട പോസ്റ്റിൻ്റെ സ്ക്രീൻ ഷോട്ട് സഹിതം – ഉടനെ എടുക്കുന്നുണ്ട് – എന്ന് സ്റേറ്റ് പൊലീസ് മീഡിയ സെല്ലിൻ്റെ ഫെയ്സ് ബുക്കിൽ പോസ്റ്റ് വന്നു. വൈകിട്ടോടെ – എടുത്തു സ്റ്റേഷനിലുണ്ട് – എന്ന പോസ്റ്റും വൈകിട്ടോടെ എത്തി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പൊലീസുകാര്‍ക്കും അവരുടെ കുടുംബത്തിനുമെതിരെ കലാപത്തിന് ആഹ്വാനം ചെയ്ത വകുപ്പ് ചുമത്തിയാണ് യുവാവിനെതിരെ കേസെടുത്തത്. കോഴിക്കോട് സ്വദേശിയായ പ്രജിലേഷ് പയമ്പ്രക്കെതിരെയാണ് ചേവായൂര്‍ പൊലീസ് കേസെടുത്തിരിക്കുന്നത്.
സാമൂഹ്യ മാധ്യമങ്ങളിലൂടെ പൊലീസിനെതിരെ കലാപ ആഹ്വാനം നടത്തിയതിനാണ് Cr.229 /2021 പ്രകാരം കേസെടുത്തിരിക്കുന്നത്.
കേരളാ പൊലീസിന്റെ ഫേസ്ബുക്ക് പേജിലാണ് ഇക്കാര്യം വ്യക്തമാക്കി പോസ്റ്റിട്ടിരിക്കുന്നത്.
ഈ കമന്റിന് ലൈക്കടച്ചവര്‍ക്കെതിരെയും നടപടിയുണ്ടാകുമെന്നാണ് പൊലീസ് നല്‍കുന്ന സൂചന.