play-sharp-fill
അട്ടപ്പാടിയിൽ യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു;മരണം ഭവാനി പുഴയിൽ നിന്ന് വെള്ളമെടുത്ത് മടങ്ങുമ്പോൾ

അട്ടപ്പാടിയിൽ യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു;മരണം ഭവാനി പുഴയിൽ നിന്ന് വെള്ളമെടുത്ത് മടങ്ങുമ്പോൾ


സ്വന്തം ലേഖിക

പാലക്കാട്: അട്ടപ്പാടിയിൽ യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു. പുതൂർ മുതലത്തറ സ്വദേശി രാം ദാസ്(35)ആണ് കാട്ടാനയുടെ ചവിട്ടേറ്റ് മരിച്ചത്. വൈകുന്നേരം ഏഴരമണിയോടെ സമീപത്തെ ഭവാനി പുഴയിൽ നിന്ന് വെള്ളമെടുത്ത് വരുമ്പോഴായിരുന്നു രാംദാസിനെ കാട്ടാന ആക്രമിച്ചത്.

അട്ടപ്പാടിയിൽ ഈ മാസം രണ്ടാമത്തെ ആളാണ് കാട്ടാനയുടെ ചവിട്ടേറ്റ് മരിക്കുന്നത്. കാട്ടാന ജനവാസ മേഖലയിലേക്ക് ഇറങ്ങുന്നത് തടയാൻ അധികൃതർ ഫലപ്രദമായ നടപടികൾ സ്വീകരിക്കണമെന്നത് അട്ടപ്പാടിയിലെ പ്രദേശവാസികളുടെ വർഷങ്ങളായുള്ള ആവശ്യമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group