സ്വന്തം ലേഖിക
പാലക്കാട്: അട്ടപ്പാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ യുവതി കൊല്ലപ്പെട്ടു. കാവുണ്ടിക്കല്‍ പ്ലാമരത്ത് മല്ലീശ്വരി (45) ആണ് കാട്ടാനയുടെ ചവിട്ടേറ്റ് മരിച്ചത്.പുലര്‍ച്ചെ രണ്ടരയോടെയാണ് സംഭവം. വീടിന് പുറത്തുനിന്ന് ശബ്ദം കേട്ടപ്പോള്‍ ഇറങ്ങിനോക്കിയപ്പോഴാണ് ആനയുടെ അക്രമണമുണ്ടായത്.
മല്ലീശ്വരിയെ നാട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നിലവില്‍ മൃതദേഹം അഗളി ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വനത്തിനോട് ചേര്‍ന്നുള്ള പ്രദേശമാണ് കാവുണ്ടിക്കല്‍. കഴിഞ്ഞ ദിവസങ്ങളില്‍ പ്രദേശത്ത് കാട്ടാനയിറങ്ങിയിരുന്നു. ഇതിനെ വനം വാച്ചര്‍മാര്‍ കാട്ടിലേക്ക് തിരികെ കയറ്റിയിരുന്നു. ഉള്‍ക്കട്ടിലേക്ക് മടങ്ങാതിരുന്ന ആന, ഇന്ന് പുലര്‍ച്ചെയാണ് വീണ്ടും ഇറങ്ങിയത്.
സംസ്ഥാനത്ത് ഒരുമാസത്തിനിടെ മൂന്ന് പേരാണ് കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പട്ടത്. രണ്ടാഴ്ചയ്ക്ക് മുമ്ബ് കണ്ണൂര്‍ ആറളം ഫാമില്‍ കര്‍ഷകനായ ദാമു കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.
മൂന്നാഴ്ച മുമ്ബ് പ്രഭാതസവാരിക്കിറങ്ങിയ പാലക്കാട് ധോണി സ്വദേശി ശിവരാമനെ ചവിട്ടിക്കൊന്നിരുന്നു.