
കൊച്ചി: നെട്ടൂർ എസ്.എൻ. ജങ്ഷൻ പരിസരത്ത് മുഖത്ത് വെട്ടേറ്റ നിലയില്‍ ക്രൂരമായി പരിക്കേറ്റ തെരുവ് നായയെ കണ്ടെത്തി. ഏഴുദിവസം മുൻപാണ് ഗുരുതരമായി പരിക്കേറ്റ ഈ നായയെ നാട്ടുകാർ ശ്രദ്ധിക്കുന്നത്.
മുറിവുകള്‍ കാരണം നായയുടെ പല്ലുകള്‍ പുറത്തായ നിലയിലായിരുന്നു, ഇതുമൂലം ഭക്ഷണം കഴിക്കാൻ ഏറെ പ്രയാസപ്പെട്ടിരുന്നെങ്കിലും നാട്ടുകാർ ആഹാരം നല്‍കാൻ ശ്രമിച്ചിരുന്നു. പടീപ്പറമ്പില്‍ പി.ടി. ജേക്കബ് എന്ന വ്യക്തിയാണ് ഈ നായയുടെ രക്ഷകനായെത്തിയത്.
ആദ്യം സർക്കാർ മൃഗാശുപത്രിയില്‍ എത്തിച്ച് പ്രഥമ ശുശ്രൂഷ നല്‍കിയ ശേഷം, ജേക്കബ് സ്വന്തം ചെലവില്‍ നായയെ വൈറ്റിലയിലെ ഡോ. സൂ പെറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
നിലവില്‍ ചികിത്സയിലാണെങ്കിലും നായയുടെ അപകടനില ഇനിയും തരണം ചെയ്തിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.
പൂർണ്ണ ആരോഗ്യനില വീണ്ടെടുക്കാൻ ഏകദേശം ഒരു മാസത്തോളം നീളുന്ന ചികിത്സ ആവശ്യമായി വരും. സംഭവത്തില്‍ കുറ്റക്കാരെ കണ്ടെത്തി കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ജേക്കബ് പനങ്ങാട് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.







