Spread the love

ചെന്നൈ: തിരുപ്പൂരില്‍ ജോലി തേടിയെത്തിയ മലയാളി യുവതിക്കുനേരെ ലൈംഗീകാതിക്രമ ശ്രമം നടത്തിയ ലോറി ഡ്രൈവർ അറസ്റ്റില്‍.
യാസിർബാബു നഗർ സ്വദേശി ഫൈസല്‍ അഹമ്മദിനെയാണു തിരുപ്പൂർ സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം രാത്രി 12നാണ് സംഭവം. ട്രെയിനില്‍ തിരുപ്പൂരിലെത്തിയ 25 കാരി സെൻട്രല്‍ ബസ് സ്റ്റാൻഡില്‍ നില്‍ക്കുകയായിരുന്നു.

video
play-sharp-fill

ഇതിനിടെ ഇവിടെയെത്തിയ യുവാവ് യുവതിയുമായി സംസാരിക്കുകയും താൻ വസ്ത്രനിർമാണ സ്ഥാപനത്തില്‍ ജോലിചെയ്യുന്ന ആളാണെന്നു തെറ്റിദ്ധരിപ്പിച്ച്‌ ജോലി വാഗ്ദാനം നല്‍കി ഇരുചക്രവാഹനത്തില്‍ കൂട്ടിക്കൊണ്ടുപോവുകയുമായിരുന്നു.

രാത്രി ഒന്നോടെ തിരുപ്പൂർ നല്ലൂരിനു സമീപം പുതുപ്പാളയത്ത് ആളൊഴിഞ്ഞ പ്രദേശത്ത് എത്തിച്ച്‌ പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് കേസ്. ഓടിരക്ഷപ്പെട്ട യുവതി രാത്രിയില്‍ തുറന്നുപ്രവർത്തിച്ചിരുന്ന ബേക്കറിയിലെത്തി വിവരം അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബേക്കറി തൊഴിലാളികള്‍ അറിയിച്ചതിനെ തുടർന്ന് നല്ലൂർ പോലീസ് എത്തി പരിശോധന നടത്തിയെങ്കിലും യുവാവിനെ കണ്ടെത്താനായിരുന്നില്ല. എന്നാല്‍, സിസിടിവി കേന്ദ്രീകരിച്ച്‌ അന്വേഷണം തുടർന്നു. അന്വേഷണത്തിന് പോലീസ് പ്രത്യേക സംഘവും രൂപവത്കരിച്ചു.

സെൻട്രല്‍ ബസ് സ്റ്റാൻഡിലെയും പുതുപ്പാളയം ഭാഗത്തെയും നിരീക്ഷണ കാമറകള്‍ പരിശോധിച്ചതില്‍നിന്നാണ് പ്രതിയെ കണ്ടെത്താനായത്. യുവാവ് ലോറിയില്‍ ലോഡുമായി പോയി തിരികെ എത്തിയശേഷം മദ്യപിച്ച്‌ വരുന്നതിനിടെയാണു യുവതിയെ തെറ്റിദ്ധരിപ്പിച്ച്‌ കൂട്ടിക്കൊണ്ടുപോയതെന്ന് സിസിടിവി ദൃശ്യങ്ങളില്‍നിന്ന് വ്യക്തമായി.