
മൂന്നാര്‍: സ്കൂള്‍ വിദ്യാര്‍ഥിനികളെ ലോഡ്ജിലെത്തിച്ച് രണ്ടു ദിവസം തുടര്‍ച്ചയായി പീഡിപ്പിച്ച കേസില്‍ രണ്ടു പേര് അറസ്റ്റില്‍.
തമിഴ്നാട് സ്വദേശികളായ കൗമാരക്കാരനും സുഹൃത്തായ യുവാവുമാണ് പോലിസ് പിടിയിലായത്. ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടികളെയാണ് ഇരുവരും ചേര്‍ന്ന് ഹോട്ടലിലെത്തിച്ച് പീഡിപ്പിച്ചത്.
സംഭവത്തില്‍ കൊടൈക്കനാല്‍ മുനിയിക്കല് സ്വദേശി സുരേഷ് ബാലാജി (22), ഇയാളുടെ സുഹൃത്തായ 17 വയസ്സുകാരന് എന്നിവരെ പോലീസ് കൊടൈക്കനാലില്‍ നിന്ന് അറസ്റ്റ് ചെയ്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവം. സമൂഹമാധ്യമത്തിലൂടെ സുരേഷ് ബാലാജിയാണ് മൂന്നാര്‍ സ്വദേശിയായ ഒരു പെണ്‍കുട്ടിയുമായി പരിചയത്തിലാകുന്നത്. തുടര്‍ന്ന് തിങ്കളാഴ്ച മൂന്നാറില്‍ വച്ച് നേരിട്ടു കാണാമെന്ന് കുട്ടിയെ ഇയാള്‍ അറിയിച്ചു.
പെണ്‍കുട്ടി വരാമെന്ന് സമ്മതിച്ചതോടെ് യുവാക്കള്‍ ഇക്കാ നഗറിലുള്ള ലോഡ്ജില്‍ മുറിയെടുത്തു. വിദ്യാര്‍ഥിനികള്‍ വീട്ടില്‍ നിന്നു ബസ് കയറാന്‍ പോകുന്നതിനിടെ ലോഡ്ജില്‍ കൊണ്ടുപോയ ശേഷം രണ്ട് ദിവസം തുടര്‍ച്ചയായി പീഡിപ്പിക്കുകയായിരുന്നു. ബസ് കാത്തിരിപ്പു കേന്ദ്രത്തില്‍ വച്ച് യൂണിഫോം മാറ്റി മറ്റു വസ്ത്രങ്ങള്‍ ധരിപ്പിച്ച ശേഷമാണ് ലോഡ്ജില്‍ എത്തിച്ചത്.
രണ്ടുദിവസം കഴിഞ്ഞ് ബുധനാഴ്ച രാവിലെ സ്കൂളിലെത്തിയ വിദ്യാര്‍ഥിനികളെ അധ്യാപകര്‍ ചോദ്യം ചെയ്തതോടെയാണ് വിവരം പുറത്തായത്. അധ്യാപകര്‍ നല്കിയ വിവരത്തെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് യുവാക്കളെ കൊടൈക്കനാലില്‍ നിന്ന് അറസ്റ്റ് ചെയ്തത്.
കൗമാരക്കാരനെ തൊടുപുഴയിലുള്ള ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് മുന്‍പാകെ ഹാജരാക്കി. സുരേഷിനെ ദേവികുളം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. മൂന്നാര്‍ എസ്എച്ച്ഒ ജെ.ബിനോദ് കുമാര്‍, എസ്ഐ കെ.പി.അനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.







